Tuesday, December 26, 2017

ഓഖി ചുഴലിക്കാറ്റും അതിനെ കഷ്ടതകളും

ഓഖി ചുഴലിക്കാറ്റും അതിനെ കഷ്ടതകളും

ഓഖി ചുഴലിക്കാറ്റും അതിനെ കഷ്ടതകളിൽനിന്നും തീരദേശം ഇനിയുംകരകയറിയിട്ടില്ല എന്നാണല്ലോ വാർത്തകൾ സൂചിപ്പിക്കുന്നത്., കടൽ എന്നുകേൾക്കുമ്പോൾ ഓർമ്മവരുന്നു സുനാമിയും അഴീക്കലിൽ കണ്ട ദുരന്തവുമാണ്. ഓഖിയും കടലോരപ്രദേശങ്ങളിൽ വിതച്ച നഷ്ടങ്ങൾ ചെറുതുമല്ല. നൂറോളം പേരുടെ മരണത്തിനു കാരണമായത് വളരെ വേദനാജനകവും. പ്രകൃതി ദുരന്തങ്ങൾ തടയാൻ കഴിയില്ലെങ്കിലും സാങ്കേതിക വിദ്യകളുപയോഗിച്ചു അതിൽനിന്നും ഒഴിഞ്ഞുമാറുവാൻസാധ്യമാണെല്ലോ .


ദൂരദർശനിൽ വർത്തകേൾക്കുമ്പോൾ കാലാവസ്ഥാപറയുന്നതും ഓരോ സ്ഥലത്തെ താപനില പറയുന്നതുമൊക്കെ അരോചകമായിരുന്നെങ്കിൽ ഇവിടെ വന്നതിനു ശേഷം ഓരോ ദിവസവും പുറത്തിറങ്ങുന്നതിനുമുമ്പ് അതാതു സ്ഥലത്തെ താപനില മനസിലാക്കിവേണം ഡ്രസ്സ് തെരഞ്ഞെടുക്കുവാൻ, കൂടാതെ  ഒരു ആഴ്ച പ്ലാൻ ചെയ്യുന്നത് തന്നെ ആ ആഴ്ചയിലെ കാലാവസ്ഥ നോക്കിയതിനു ശേഷമാണ്.ഇതിനൊക്കെ ആശ്രയിക്കുന്നത് മൊബൈൽ ആപ്പ്ളിക്കേഷനുകളെയും. സ്പേസ് ടെക്നോളജിയിൽ ഭാരതവും ഒട്ടും പുറകിലല്ല. എന്നാൽ അവ ഉപയോഗിക്കുന്ന വിധത്തിനും അത്തരം സാങ്കേതിക വിദ്യകളോടുള്ള താത്പര്യത്തിലും അല്ലെങ്കിൽ അതിനെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്നതിലുമുണ്ടായ വീഴ്‌ചയുമാണ് ഓഖി ഇത്രയും വലിയ ദുരന്തം കേരളത്തിലുണ്ടാക്കുവാനുള്ള കാരണം.


എല്ലാദിവസവും പ്രദേശികവർത്തയിലൂടെ അഥവാ ന്യൂസ് ചാനലിൽ കാലാവസ്ഥ പറഞ്ഞെങ്കിലോ ഗവർമെന്റ് സംവിധാനങ്ങൾ മുന്നറിയിപ്പ് തന്നെങ്കിൽ മാത്രമേ കടലിൽപോകുന്നതും കാലാവസ്ഥയുമൊക്കെ നമ്മൾ ശ്രധിക്കുവെങ്കിൽ ഇത്തരം ദുരന്തങ്ങൾ അവർത്തിച്ചുകൊണ്ടേയിരിക്കും. കേരളീയരിൽ പകുതിയിലധികം പേരും സ്മാർട്ഫോൺ സോഷ്യൽ മീഡിയ ഒക്കെ ഉപയോഗിക്കുമ്പോൾ അത്തരം സാദ്ധ്യതകൾ ഉപയോഗിച്ച് ഓരോ ആഴ്ച്ചയിലേയും ദിവസത്തെയും കാലാവസ്ഥയെക്കുറിച്ചു അവബോധമുണ്ടാക്കുന്നതും അതിനായി ജനങ്ങളെ ബോധവാന്മാരാക്കുന്നതും ഓഖിപോലെയുള്ളവ തടയുവാൻ സഹായിക്കും. മൊബൈൽ അപ്ലിക്കേഷൻ വഴിയോ ഫേസ്ബുക് പോലെയുള്ള മാധ്യങ്ങളോ മറ്റു രാജ്യങ്ങളിൽ ചെയ്യുന്നതുപോലെ കാലാവസ്ഥാവ്യതിയാനമുണ്ടെങ്കിൽ ജനങ്ങളെ അറിയിക്കുവാൻ ശ്രമിക്കുകയും ജനങ്ങൾ അത് കണക്കിലെടുത്തു പെരുമാറുകയും ചെയ്താൽ ഇത്തരം ദുരന്തങ്ങൾ ഒരുപരിധിവരെ തടയാം.


ആൻഡ്രോയിൽഡിൽ കിട്ടുന്ന മൊബൈൽ അപ്പ്ലിക്കേഷനുകളുടെ ലിസ്റ്റ് ഫോട്ടോയായി ചേർക്കുന്നു. 

  • NOAA Radar Pro 
  • Yahoo! Weather .
  • 1Weather 
  • YoWindow Free 
  • Wild Weather
  • AccuWeather 

Monday, September 25, 2017

സോഷ്യൽ മീഡിയയിൽ അത്രസജീവമല്ല

ഒരുമാസത്തിലേറെയായി സോഷ്യൽ മീഡിയയിൽ അത്രസജീവമല്ല, അവധിക്കുനാട്ടിൽപോയതിനാലുംകൂടുതൽ സമയവും  ആളുകളുമായി അടുത്ത് ഇടപെഴകുവാൻ ശ്രമിച്ചതിനാലും പലതിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്നു. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ആദ്യമായാണ് ഒരുമാസം അടുപ്പിച്ചു അവധികിട്ടുന്നത്. കൂടുതൽ സമയവും പലമേഘലയിലുള്ള സുഹൃത്തുക്കളുമായിസംവേദിക്കലും അവരുടെ വീടുകൾസന്ദർശനവും യാത്രകളുമായിരുന്നു. ( പലരെയും കാണുവാനും എന്തിനേറെ ഒന്ന് വിളിക്കുവാൻ പോലും കഴിഞ്ഞില്ല , പലർക്കും പരിഭവം ഉണ്ടെന്നറിയാം, സമയക്കുറവാണ് കാരണം)  ഓരോ വ്യക്തികളുമായി സംസാരിക്കുമ്പോഴും വളരെ ഏറെ കാര്യങ്ങൾ പഠിക്കുവാൻശ്രമിച്ചു , എന്നാൽ അതിൽ ഏറ്റവും പ്രധാനം, സോഷ്യൽ മീഡിയ ജീവിതവുംസാധാരണ ജീവിതവും തമ്മിലുള്ള അന്തരം മനസിലാക്കുവാൻശ്രമിച്ചുവെന്നാണ്.

സോഷ്യൽ മീഡിയയിൽ എന്തിനെയും എതിർക്കുന്നതും മറ്റുള്ളവരെ മുൻവിധിയോടെ വിമർശിക്കുന്നതുമായ ഒരു പ്രകൃതം, കൂടാതെ നമ്മുടെ കുറവുകളെ മനസിലാക്കുന്നതിനേക്കാൾ ഉള്ളവ പെരുപ്പിച്ചു കാണിക്കുവാൻ ശ്രമിക്കുന്നതുപോലെ ഒരു സംസ്കാരം. നേരിട്ട് കാണുമ്പൊൾ പോലും സംസാരിക്കുവാൻ കഴിയാത്ത ഫേസ്ബുക് സുഹൃത്തുക്കൾ, ഏതു പോസ്റ്റിട്ടാലും ഒന്നും നോക്കാതെ ലൈക് നൽകുന്ന ഫ്രീക്കൻമാർ, പ്രൊഫൈൽ പിക്ചർ എഡിറ്റ് ചെയ്തു മാസ്മരിക ലോകത്തു വിജരിക്കുന്ന യുവ തലമുറ , രാഷ്ട്രീയമായും മതപരമായും സ്പർധ വളർത്തുവാൻ ശ്രമിക്കുന്ന ഒരുകൂട്ടം വേറെയും, അതിനെ സപ്പോർട്ട് ചെയ്തു സാധാരണക്കാരിൽ ഭീതിയുളവാക്കുന്ന മാധ്യമ പ്രവർത്തനം.


അതിലെല്ലാം ഉപരി പൊതുവെ നിയമം പാലിക്കപ്പെടുന്നതിനേക്കാൾ പാലിക്കപ്പെടാതിരിക്കുവാൻ ശ്രദ്ധിക്കുന്നതുപോലെ , ട്രെയിൻ യാത്രക്കിടയിൽ  ഒരു മധ്യവസ്കരനായ റിട്ടയേർഡ് ആർമി ഓഫിസർ പറഞ്ഞതുപോലെ ഇന്ത്യക്കാർ ഭരിക്കപ്പെടേണ്ടവരാണ്, കാരണം നമ്മൾ സ്വയം നിയമം പാലിക്കില്ല , എല്ലാ തലത്തിലും അത് കർക്കശമായി പാലിക്കപ്പെടുവാൻ നിര്ബന്ധിക്കപ്പെടണം. ഇനിയും കുറെ പറയുവാനുണ്ട്.
സമയക്കുറവിനാൽ നിർത്തട്ടെ...

പിന്നീട് ഒരിക്കൽ ആവാം. 

Saturday, July 15, 2017

കുട്ടിയുടുപ്പ്

കുട്ടിയുടുപ്പ്
--------------------------------------------------------------

വന്നവൾ പ്രതീക്ഷിച്ചതിലും മുമ്പ്
ആദ്യ ദിനം ഞാനുമവാളും മാത്രം
പിറവികൊടുത്തവൾ പാതിമയക്കത്തിലും
കാത്തിരുന്നു ഞാൻ കണ്ണ് തുറക്കുവാൻ
.

ഇടക്കെപ്പോഴോ നേഴ്‌സുമാർ കൂട്ടികൊണ്ടുപോയി...
കുറെ ദിവസങ്ങൾ N-ICU വിലും
കൂട്ടിനായി ഞാനും... അവൾക്കു കൂട്ട് ഉറക്കവും
കാത്തിരുന്നുഞാൻ , ഇല്ല, നോക്കിയില്ലവളെന്നെ..
ദിനരാത്രങ്ങൾ കൊഴിഞ്ഞുപോയി...
ചരടുകെട്ടി വിളിച്ചു ഞങ്ങൾ അവളെ  'സ്നിഗ്ധ'

കാലം കടന്നുപോയി...
കടൽ കടക്കേണ്ട ദിനം വന്നെത്തി...
നെഞ്ച് പിളർന്ന് കൊടുത്തൊരു ചുംബനം..
തിരിഞ്ഞു നോക്കാതെ നടന്നകന്നു...


കണ്ടു ഞാൻ അവളുടെ വളർച്ച മൊബൈലിൽ
അവളിലേക്കെത്താത്ത എത്രയോ ചുംബനങ്ങൾ , തലോടലുകൾ
തിരിച്ചൊരു ചോദ്യം ഒന്ന് മാത്രം...അച്ഛനെപ്പോ വരും...
പിടയുന്ന ഞെഞ്ചോടെ എത്ര മറുപടികൾ

നാടാണയാനുള്ള ദിനരാത്രങ്ങൾ എണ്ണവേ
പോയി ഞാൻ ഒരു കുട്ടിയുടുപ്പിനായി
കണ്ടുഞ്ഞാൻ പല വലിപ്പത്തിലുള്ളവ..
കഴിയുന്നില്ലെനിക്ക്പരുവം തിരിച്ചറിയാൻ
അറിയില്ല കൈകാലുകളുടെ നീളവും
കണ്ടു ഞാനവളെ ഓരോന്നിലും...
ഇടനെഞ്ചു പിടയുന്നുണ്ടായിരുന്നപ്പോഴും
അതിലൊന്ന് പൊതിഞ്ഞെടുത്തു തിരിച്ചു പോരവേ..
മനസ്സും ചിന്തയും ഏഴുകടലും കടന്നക്കരെ എത്തിയിരുന്നു...

Monday, June 19, 2017

മൈനാഗപ്പള്ളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രം

മലയാള നാട് മുഴുവൻ പനിച്ചു വിറക്കുന്നു. അതിനെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നു വന്നു ആരോഗ്യമന്ത്രിയുടെ വിലാപം. മൈനാഗപ്പള്ളിയെ സംബന്ധിച്ചെടുത്തോളം ഈ മഴക്കാലം പനിയുടെയും പകർച്ചവ്യാധിയുടേതുമാണ്. കഴിഞ്ഞ ദിവസം ഒരു പെൺകുഞ്ഞു ഡെങ്കിപ്പനിമൂലം മരിച്ചവർത്ത നമ്മളെല്ലാം വിഷമത്തോടെ കേട്ടു. അതിനെതിരെ പല പ്രതിഷേധങ്ങളും നടന്നു.

എന്നാൽ നമ്മുടെ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ സ്ഥിതി എന്താണ് , 2014 പണി പൂർത്തീകരിച്ച പുതിയ കെട്ടിടങ്ങൾ ഉത്‌ഘാടനം പ്രതീക്ഷിച്ചു കിടന്നിട്ടും രാഷ്ട്രീയ അധികാര വടംവലിയുടെ ഭാഗമായി അത് നീണ്ടുപോകുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. ഈ പനി കാലത്തെ  ഒപി ടിക്കറ്റ് ഏകദേശം 400 നു മുകളിലും. പഴയകെട്ടിടത്തിൽ പ്രവർത്തിക്കുവാനുള്ള ബുദ്ധിമുട്ടിനെ കുറിച്ച് അവിടുത്തെസ്റ്റാഫുമായി സംസാരിച്ചതിൽ  നിന്നും മനസിലാക്കുവാനും കഴിഞ്ഞു.
പൊതുജങ്ങളുടെ നികുതി  പണം ഉപയോഗിച്ച് നിർമിച്ച കെട്ടിടം അവരുടെ ആവശ്യത്തിനായി തുറന്നുകൊടുക്കാതെ രാഷ്ട്രീയം കളിക്കുന്ന MLA പൊതുജങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടു ഒന്ന് നേരിട്ടുകണ്ടു അറിയണം.


കവലകളിൽ  ഹൈമാസ്‌ക് ലൈറ്റ് ക്രമീകരിക്കാൻ ശ്രമിക്കുന്നതും ഉത്‌ഘാടനം ചെയ്യുന്നതും നല്ല കാര്യം. ഇത്ര അധികം പകർച്ചവ്യാധി പടർന്നുപിടിക്കത്തക്കവിധം നാട് മാലിന്യം കൊണ്ട് നിറഞ്ഞപ്പപ്പോൾ അതിനെ നേരിടാൻ എന്ത് നടപടി അങ്ങും അങ്ങ് പ്രതിനിധാനം ചെയ്യുന്ന ഇടതുപക്ഷ ഗവര്മെന്റും ഇടതുമുന്നണി ഭരിക്കുന്ന മൈനാഗപ്പള്ളി പഞ്ചായത്തു കമ്മറ്റിയും ചെയ്തു വെന്നറിഞ്ഞാൽ കൊള്ളാം.
കൊച്ചി മെട്രോയുടെ ഉത്‌ഘാടനം മാത്രം ചർച്ചയ്‌യാതെ മൈനാഗപ്പള്ളിയിലെ പൊതുജങ്ങളുടെ ആരോഗ്യത്തിന്  ഗുണമാകുന്ന പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ കെട്ടിടങ്ങൾ ഉത്‌ഘാടനം ചെയ്യാൻ ഇനിയും അലംഭാവം കാണിച്ചാൽ മൈനാഗപ്പള്ളിയിലെ ബിജെപിക്കു നോക്കിയിരിക്കാനാവില്ല.

മൈനാഗപ്പള്ളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പണി തീർന്ന കെട്ടിടങ്ങളുടെ ഉത്‌ഘാടനം എത്രയും വേഗം നിർവഹിച്ചു പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുക. !!!

Saturday, June 10, 2017

മൈനാഗപ്പള്ളിയിലെ ഒരു കുടുംബം അപകടത്തിൽ പെട്ടു

ഇന്നലെ whatsaap ഇൽ ആദ്യം കണ്ടവാർത്ത മൈനാഗപ്പള്ളിയിലെ ഒരു കുടുംബം അപകടത്തിൽ പെട്ടുവെന്നും ഇനി അതിനെ ചൊല്ലി ഗ്രൂപുകളിൽ ചർച്ച വേണ്ട എന്നുമാണ്. സുഹൃത്തുക്കളെ വിളിച്ചു കാര്യം അന്വേഷിച്ചപ്പോൾ നമ്മുടെയെല്ലാം സുഹൃത്തും കൂടാതെ ഹൈ സ്കൂളിൽ ഞങ്ങളെ പഠിപ്പിച്ച ഓമനടീറിന്റെ ഫാമിലിയാണ് അപകടത്തിൽ പെട്ടതെന്നു അറിഞ്ഞു. ഈ വാർത്ത പറഞ്ഞ ഗ്രൂപ്പിൽ മിക്ക ദിവസങ്ങളിലും ആദ്യത്തെ മെസ്സേജ് അനീഷിന്റെ ഹായ് ഗുഡ് മോർണിംഗ്, കൂടെ ഒരു പടവുമായിരിക്കും. വിവാദങ്ങളും ചർച്ചകളും ഒക്കെ ഉണ്ടാവുമെങ്കിലും ഒരിക്കലും അനീഷ് അതിൽ ഒന്നും ഇടപെടാറില്ല. ഇടയ്ക്കു ഉഷയമ്മയെ കരുനാഗപ്പള്ളിയിൽ വെച്ച് കണ്ട വിശേഷമാണ് പേർസണൽ മെസ്സേജ് ആയി അയച്ചതും. ഓമന ടീച്ചറും അനീഷിന്റെ പെങ്ങൾ അനുവും സുപരിചിതർ, മണ്ണൂർക്കാവിലും വെട്ടിക്കാട്ടും ഇടക്കുപോകുമ്പോൾ ടീച്ചറിനെ കാണും, കുറച്ചു നേരം സംസാരിക്കും.  ടീച്ചറിനും കുടുംബത്തിനും ഇങ്ങനെ ഒരു അപകടം സംഭവിച്ചതറിഞ്ഞപ്പോൾ വല്ലാതെ വേദന ആയിരുന്നു. വര്ഷങ്ങള്ക്കു മുമ്പ് ഞാനും ഇങ്ങനെ ഒന്ന് അഭിമുഖീകരിച്ചതിനാൽ പല ഓർമകളും അസ്വസ്ഥത കൂട്ടി. . അനീഷിനെ വിളിക്കാനോ അപകടവുമായി ചുറ്റിപറ്റി നിൽക്കുന്നവരുമായി സംസാരിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു. ഇടയ്ക്കു നാട്ടിലുള്ള സുഹൃത്തുക്കളോട് കാര്യങ്ങൾ അന്വേഷിച്ചു. ഗ്രൂപുകളിൽ ഈ വിഷയം ചർച്ചചെയ്യാതിരിക്കാൻ എല്ലാവരും ശ്രമിച്ചു. എന്നിട്ടും പല വ്യാജ പ്രചാരണങ്ങളുമുണ്ടായി. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ ഇങ്ങനെയുള്ള സമയങ്ങളിൽ കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പെരുമാറണം, വിശ്വാസ്യമല്ലാത്ത വിവരങ്ങൾ ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും ഷെയർ ചെയ്യരുത്. അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ വലുതാണ്.

ടീച്ചറിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കാം.. പരിക്കുപറ്റി ആശുപത്രിയിൽ കഴിയുന്നവർ  വേഗം സുഖം പ്രാപിക്കട്ടെ...

------------------------------------------------------------------------------------------------------------------
ഇനി എന്റെ കുറെ ചിന്തകളും എക്സ്പീരിയൻസും

നാട്ടിലുള്ളപ്പോൾ കുറെ അധികം ദൂര യാത്രകൾ ഡ്രൈവ് ചെയ്തതിൽ നിന്നും ഒന്ന് രണ്ടു കാര്യങ്ങൾ പങ്കുവെക്കാം, ബാംഗ്ലൂർ  - മൂകാബിക, ബാംഗ്ലൂർ - മൈനാഗപ്പള്ളി ( തിരിച്ചും ) , ബാംഗ്ലൂർ - ഊട്ടി, ബാംഗ്ലൂർ - പളനി , പിന്നെ കർണാടകയിലെ കുറെ സ്ഥലങ്ങൾ.. ഇതൊക്കെയാണ് എന്റെ ഡ്രൈവിംഗ് പരിചയം. ഒരിക്കൽ ബുള്ളറ്റിൽ ബാംഗ്ലൂർ നിന്നും മൈനാഗപ്പള്ളിയിലേക്കും വന്നു. യാത്രകളിൽ പ്രധാനം വണ്ടിയുടെ കണ്ടിഷൻ ആണ്. അത് എല്ലാവരും ചെക്ക് ചെയ്യും. എന്നാൽ ദൂര യാത്രകൾക്ക് തലേ ദിവസം വ്യക്തമായ ഉറക്കം നമുക്ക് ഉണ്ടാകണം. രാത്രി യാത്ര ചെയ്യുമ്പോൾ ഉറക്കം വരുന്നതായി തോന്നിയാൽ ഒന്ന് സൈഡ് ആക്കി ഉറങ്ങാൻ ശ്രമിക്കണം. പ്രത്യേകിച്ചും വെളുപ്പിനെ 3 - 6 ആറിനും ഇടയ്ക്കു. കഴിയുന്നതും രാത്രി യാത്രകൾ ഒഴിവാക്കുക. ദൂരെ യാത്രകളിൽ കൈമാറി ഓടിക്കാൻ ഒരു ഡ്രൈവിംഗ് അറിയാവുന്ന ആളിനെ കൂടെ കൂട്ടുക.

കേരളത്തിലെ റോഡുകളുടെ അവസ്ഥ പറയാതിരിക്കുന്നതാണ് ഭേദം. മറ്റുള്ള സംസ്ഥാനങ്ങളിൽ മണിക്കൂറിൽ നിങ്ങള്ക്ക് 60KM ദൂരം കവർ ചെയ്യാമെങ്കിൽ കേരളത്തിൽ അത് 30 - 40 KM വരെ കഴിയുകയുള്ളു എന്ന വസ്തുത മനസിലാക്കിവേണം യാത്രകൾ പ്ലാൻ ചെയ്യാൻ. ഇടയ്ക്കുരാത്രി വിശ്രമത്തിനുള്ള  സ്ഥലങ്ങൾ നോക്കി വെക്കുകയും വേണമെകിൽ ഹോട്ടലുകൾ നേരുത്തെ ബുക്ക് ചെയ്യുകയും ചെയ്യണം. ഇത്രയുമൊന്നും നമുക്ക് ചെയ്യാൻപറ്റുന്നില്ല എങ്കിൽ ബസ് അല്ലെങ്കിൽ ട്രെയിൻ തെരഞ്ഞെടുക്കണം. ഇനി എന്തൊക്കെ ചെയ്താലും വരാനുള്ളത് വഴിയിൽ തങ്ങില്ല. എന്നിരുന്നാലും നമ്മുടെ ഭാഗം ക്ലിയർ ചെയ്തുവെല്ലോ എന്ന് നമുക്ക് സമാധാനിക്കാം.

വാഹനമോടിക്കുമ്പോള്‍ ഉറങ്ങാതിരിക്കാന്‍.. എന്തൊക്കെ ചെയ്യണം എന്ന് അറിയാൻ താല്പര്യമുള്ളവർ താഴത്തെ ലിങ്കിൽ ക്ലിക്ക് ചെയ്തു വായിച്ചോളൂ...

https://www.facebook.com/SaveeshThoughts/posts/1522692791088821:0

ഇത്രയും കുറിച്ചത് ഇതുവായിക്കുന്ന ആരെങ്കിലും ഇതൊക്കെ ഫോയിലോ ചെയ്യട്ടെ..

വിഷമാവസ്ഥ ഉണ്ടാകുന്നതിനേക്കാൾ ഉണ്ടാകാതിരിക്കാൻ ശ്രമിക്കുന്നതല്ലേ നല്ലത് .




Thursday, June 1, 2017

ദാമു ചേട്ടന്റെ കന്നു ഫാo

വീടിനടുത്തു  ദാമു എന്ന ഒരു ചേട്ടൻജീവിച്ചുപോകുന്നു,  അതിവിശാലമായ വയലിന്റെ സമീപത്തായിരുന്നു ദാമു ചേട്ടന്റെ വീട്. കുറച്ചു കാലം മുമ്പ് കക്ഷി സഹകരണബാങ്കിൽ നിന്നും ലോൺ എടുത്തു 5 കന്നും കുട്ടികളെ വാങ്ങി, വീടിനോടു ചേർന്ന് ഒരു ചായിപ്പും പണിഞ്ഞു. അവിടെയാണ് കന്നും കുട്ടികളെ കെട്ടിയിരുന്നത്. വയലിലെ പുല്ലുമേയലും അടുത്തവീട്ടുകളിലെ വീടുകളിലെ കാടിവെള്ളവും കന്നിൻ  കുട്ടികളെ വേഗം വളർത്തി. കന്നിന്റെ വളർച്ച കണ്ടു ദാമു ചേട്ടൻ വളരെയേറെ സ്വപ്‌നങ്ങൾ കണ്ടു, ഒരു കന്നിൻ ഫാം തന്നെ!!!

ചൂടുകാലം വേഗം കഴിഞ്ഞു പോയി, മഴക്കാലം വന്നു, വയലിലെല്ലാം വെള്ളം കയറി, കണ്ണുകൾ മുഴുവൻ സമയം വെള്ളത്തിൽ കിടത്തയും തുടങ്ങി. ഒരു ദിവസം ഒരു കന്നിനു എന്തോ ഒരു അസ്വസ്ഥകണ്ട്‌ കുറച്ചു പച്ചിലയൊക്കെ ദാമു ചേട്ടൻ ഇടിച്ചു പിഴിഞ്ഞ് കൊടുത്തു... ദിവസങ്ങൾ കഴിഞ്ഞിട്ടും കന്നി ന്റെ ആ പഴയ ഉത്സാഹം തിരിച്ചു കിട്ടുന്നില്ല.  ഒരു ദിവസം വൈകുന്നേരം വയ്യാതിരുന്ന കന്നെങ്ങു  ചാഞ്ഞു.

ഇതിനിടയിൽ കന്നുകളെ വളർത്തുന്ന കാര്യം ദാമു ചേട്ടൻ അവിടെയുള്ള ഇരച്ചുവെട്ടുകാരോട് പറയുകയും ചെയ്തിരുന്നു.  ഇതുകണ്ട് വിഷമിച്ചിരുന്ന ദാമു ചേട്ടൻ സൈക്കിൾ എടുത്തു ഇറച്ചിവെട്ടുകാരനോട് പോയി സങ്കടം പറഞ്ഞു. എന്തെല്ലാം സ്വപ്നം കണ്ടു വളർത്തിയ കന്നു ആയിരുന്നു, എന്തോ ദാമുചേട്ടന്റെ സങ്കടം കണ്ടു മനസ്സലിഞ്ഞ ഇറച്ചിവെട്ടുകാരൻ രാത്രിയിൽ ഒരു പെട്ടിയാട്ടോ വിളിച്ചുകൊണ്ടുവന്നു ചത്തുപോയ കന്നിനെ കൊണ്ടുപോയി വെട്ടി പിറ്റേന്നത്തെ ചന്തയിൽ വിറ്റു. കുറച്ചു കാശു ദാമുച്ചേട്ടനും കൊടുത്തു പിന്നീട് രണ്ടാഴ്ചക്കിടയിൽ ബാക്കിയുള്ള നാല് കന്നു കൾക്കും ഈ അസുഖം വരുകയും അവയെ ഓരോന്നിനെയും ചാവുന്നതിനു മുമ്പ് തന്നെ കൊടുത്തു കാശാക്കാൻ ദാമുച്ചേട്ടന് കഴിയുകയും ചെയ്തു. ഒരു വലിയ നഷ്ടത്തിൽ നിന്നും ദാമുച്ചേട്ടനെ ഇറച്ചിവെട്ടുകാരൻ രക്ഷിച്ചു. വലിയ ലാഭം ഇല്ലെങ്കിലും സഹകരണ ബാങ്കിലെ ലോൺ അടച്ചു തീർക്കാൻ ദാമുച്ചേട്ടനും ആയി.

നാട്ടിൽ ചെന്നപ്പോൾ ഈ വിശേഷം അറിഞ്ഞ ഞാൻ കടകളിൽ നിന്നുള്ള ബീഫ് കഴിപ്പ് അങ്ങ് അവസാനിപ്പിച്ചു.

നോട്ട് :ഈ കഥയിൽ ദാമുച്ചേട്ടൻ ഒരു സാങ്കൽപ്പിക കഥാപാത്രം മാത്രമാണ്.  പക്ഷേ സംഭവം വർഷങ്ങൾക്കു മുമ്പ് നടന്നതും.

Saturday, May 20, 2017

ഓലപ്പുര

മഴയുള്ളരാത്രികളിൽ വൈകിയുറങ്ങുക ഒരു ശീലമായിരുന്നു, എന്തോ എല്ലാം നിശബ്ദമാകുമ്പോൾ മഴയുടെ ശബ്ദം കേട്ടിരിക്കുക വല്ലാത്ത ഒരു സുഖവും ആശ്വാസവും  നൽകും. ഇടവപാതി മൂടിനിന്നു പെയ്യുന്ന രാത്രികൾ ഉറക്കമില്ല എന്ന് തന്നെ പറയാം. നിലക്കാത്ത ചീവീടിന്റെ ശബ്ദവും മഴയുടെ ഓരിയിടീലും എല്ലാം അവനെ പഴയകുറെ ഓർമകളിലേക്ക് കൊണ്ടുപോകും, ഗൃഹാതുരയുണർത്തുന്ന കുട്ടിക്കാലം.


വീതം വച്ചപ്പോൾ പൊളിച്ചു ഒറ്റെക്കെട്ടാക്കേണ്ടി വന്ന ഒരു പഴയ നാലുകെട്ടിന്റെ ഒരു ഭാഗത്താണ് അവരുടെ താമസം, മറ്റു മൂന്നു വീടുകൾ ഇപ്പോൾ താമസിക്കുന്ന വീട്ടിൽ നിന്നും ഉണ്ടാക്കി എന്ന് പറയുമ്പോൾ വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല, ഓലമേഞ്ഞ വീടാണ്, കാലം തെറ്റിപ്പെയ്യുന്ന വേനൽമഴയിൽ ചോർന്നൊലിക്കുമ്പോഴാണ് പുര മേയുന്നതിനെ കുറിച്ച് ചിന്തിക്കുക, മേച്ചിൽ കുട്ടികൾക്ക് ആഘോഷമാണ് , പുരയിടത്തിലെ ഓലയെല്ലാം വെട്ടി അടുക്കാക്കി മുണ്ടകൻ പാടത്തു കൊണ്ടുപോയി കുതിർക്കാനിടും, അവിടെ തന്നെയിട്ടു മെടഞ്ഞു കെട്ടുകളാക്കി കൈവണ്ടിയിൽ എടുത്തുകൊണ്ടുവരാൻ അവനും പോകും. മിക്കവാറും ഞായറാഴ്ച ആണ് മേച്ചിൽ, അന്ന് നാട്ടുകാർ എല്ലാരും ഉണ്ടാകും, പഴയ ഓല ഇറക്കുമ്പോഴാണ് ആ വര്ഷം അന്നുവരെ പുരയുടെ മുകളിൽ പോയ സാധങ്ങളെല്ലാം അവനു തിരിച്ചുകിട്ടുക, നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകിട്ടുന്ന ആവേശവും , 


കിട്ടിയ സാധനങ്ങൾ എല്ലാം കൊണ്ടുപോയി എരുത്തിലിൽ വൈക്കുമ്പോഴാണ് അത് കണ്ടത്, കണ്ണടക്കുകയും തുറക്കുകയും ചെയ്യുന്ന ഒരു പാവ. ഗൾഫ്‌കാരനായ അമ്മാവനും മോളും വന്നപ്പോൾ കൊണ്ടുവന്നതാണ്, എന്തോ അതവനത്ര പിടിച്ചില്ല , അങ്ങനെയാണത്  പുരപ്പുറത്തെത്തിയതും, അപ്പോഴും അവിടെ മേച്ചിൽ തുടരുന്നു. താഴെ നിൽക്കുന്നവർ ഈരണ്ടുകീറു ഒറ ഒരുമിച്ചെടുത്തു മുകളിലേക്കെറിയുന്നു, ഇനി ഈമേച്ചിൽ ഒന്നും അധികകാലം ഉണ്ടാകില്ല, എല്ലായിടത്തും ടെറസ് വീടുകൾ വന്നു തുടങ്ങി, ഓല മെടയാനും മേയാനും ഒന്നും ആളിനെ കിട്ടില്ല, മണ്ഡരി വന്നു തെങ്ങെല്ലാം പോയി, ഓലയും ഇല്ല, ഒന്നുകിൽ ഷീറ്റിടുക അല്ലെങ്കിൽ പൊളിച്ചു പുതിയ വീട് വെയ്തുക്ക.

ഈ വീട് പൊളിക്കുകയോ, അങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ചിന്തിച്ചു നിൽക്കുമ്പോഴാണ് 'അമ്മ അതുവഴിവന്നു അവൻ പറക്കിവെച്ച സാധനങ്ങൾ എല്ലാം നോക്കിയത്. ആഹാ ഈ പാവ എങ്ങനെയാ പുരപ്പുറത്തു പോയത്, ഇത് ഞാൻ ഇനി നോക്കാൻ ഇനി ഒരുസ്ഥലം ഇല്ല. എന്നും പറഞ്ഞു അതും എടുത്തുകൊണ്ട് പോയി. അമ്മാവന്റെ മോളും അവനും ഒരേ തരത്തിലാണ് പഠിക്കുന്നത്, അയാൾ ഇംഗ്ലീഷ് മീഡിയവും അവൻ മലയാളം മീഡിയം ഗവർമെന്റ് സ്കൂളും, എന്തോ അവർക്കു അവനെ ചതുർത്ഥികാണുന്നതു പോലെയാണ്, നാട്ടിൻ പുറത്തെ കുട്ടികൾ ഒന്നിനും കൊള്ളാത്തവരാണെന്നും മറ്റുമുള്ള ഒരു രീതിയിലാണ് പെരുമാറ്റം, ഓരോ തവണ അവർ വരുമ്പോഴും അവനു പലതും കൊണ്ടുവരുമെങ്കിലും അവനു അതിൽ ഒരു താല്പര്യവും ഉണ്ടാവാറില്ല 


ഉച്ച ആയപ്പോഴേക്കും മേച്ചിൽ കഴിഞ്ഞു, 'അമ്മ അവർക്കുള്ള ഉടച്ചുകൂട്ടാനും കഞ്ഞിയും വെച്ചിരുന്നു, എല്ലാവരും അത് കുമ്പിൽകൂട്ടി മുറ്റത്തിരുന്നു കുടിച്ചു, കൂട്ടത്തിൽ സഹായിക്കാൻ വന്നവരും ഉണ്ടായിരുന്നു.. അവനും കുഴി കുത്തിയ കുബ്‌മൈലിൽ കഞ്ഞിയും ഒടച്ചുകൂട്ടാനും കോരി കുടിക്കാൻ പ്രവില കുത്തിയും കൊടുത്തു. മേയാൻ 5 പേരോളം പുറത്തുനിന്നു വന്നെങ്കിലും കഞ്ഞികുടിക്കാൻ പത്തുപതിനഞ്ചു പേരോളം ഉണ്ടായിരുന്നു. കഞ്ഞി കുടിക്കഴിഞ്ഞു കൂലിയും വാങ്ങി അവർ യാത്ര ആയി.

മേയാനായി പുറത്തിറിക്കി വെച്ച സാധനങ്ങൾ എല്ലാം എടുത്തു അകത്തിടുകയാണ് ഇനി അടുത്ത പണി, അതിനു വീട്ടുകാർ മതിയെന്ന ഭാവത്തിൽ എല്ലാവരും പിരിഞ്ഞു. സാധനം പറക്കിവെക്കാൻ അവനെ 'അമ്മ വിളിച്ചു,  അപ്പോൾ അവൻ ചോദിക്കുന്നുണ്ടായിരുന്നു, നമ്മൾ  ഈ വീട് പൊളിക്കുമോ.. ഇല്ല, അല്ല അവർ പറയുന്നുണ്ടാരുന്നു, അത് അവർ ചുമ്മാ പറയുന്നതല്ലേ, നീ ഇതെല്ലം വേഗം പറക്കി വെച്ചേ, പടിഞ്ഞാറു കോള് കാണുന്നു , മഴ പെയ്യും.

വെകുന്നേരം മഴപെയ്തു, കരണ്ടു പോയപ്പോൾ മണ്ണെണ്ണ വിളക്കും കത്തിച്ചു അമ്മുമ്മയുടെകൂടെ എരുത്തിലിൽ പോയി തീകാഞ്ഞു, പുതിയ ഓലയുടെ പുറത്തു മഴതുള്ളി വീഴുന്ന ശബ്ദം , ചെവി ഇരുകൈകൊണ്ടും അടച്ചും തുറന്നും കേട്ടുകൊണ്ടേയിരുന്നു. കുറെ കഴിഞ്ഞപ്പോൾ കരണ്ടു വന്നു.. മുറ്റത്തെ വിളക്കിട്ടപ്പോൾ കഴിഞ്ഞ ദിവസം തെളിച്ച തെങ്ങിൻമൂട്ടിൽ നിറയെ വെള്ളം, രാവിലെ വള്ളം ഉണ്ടാക്കി കളിക്കാം എന്നും കരുതി അവൻ ഉറങ്ങാൻ കിടന്നു, അപ്പോഴും ചെവി രണ്ടും കൈകൊണ്ടുപൊതി മഴയുടെ ഇരമ്പൽ  കേൾക്കുന്നുണ്ടായിരുന്നു.

വേനലവധികഴിഞ്ഞു , സ്കൂൾ തുറന്നു, മഴക്കാലത്തെ മീൻപിടുത്തവും പിടുത്തവും തോട്ടിൽ കളിയും വളംകടിയുമൊക്കെ കഴിഞ്ഞു ഓണപരീക്ഷയും കടന്നുപോയി, പുതിയ പുസ്തകങ്ങൾ എല്ലാം പ്രെസ്സിൽ കൊടുത്തു ബൈൻഡ് ചെയ്തു കിട്ടിയപ്പോഴേക്കും ഓണം വന്നിരുന്നു. എല്ലാ ഓണത്തിനും അമ്മുമ്മയെ കാണാൻ അമ്മാവൻ വരും, അപ്പോൾ എന്തെങ്കിലും എനിക്ക് കൊണ്ടുവരുകയും ചെയ്യും, എന്നാൽ ഇത്തവണത്തെ വരവിനു ഒറ്റക്കാണ് വന്നത്, സാധാരണ സമ്മാനം ഉള്ളതാണ്, ഇത്തവണ അതും ഉണ്ടായില്ല. അച്ഛനും അമ്മയുമായി എന്തോ ഗൗരവമായി സംസാരിക്കുന്നുണ്ടായിരുന്നു.

അമ്മാവൻ പോയി കുറെ കഴിഞ്ഞപ്പോൾ 'അമ്മ എന്നോട് പറഞ്ഞു, അടുത്ത വര്ഷം പുറമേയുന്ന സമയം നമ്മൾ ഈ വീട് പൊളിക്കും, അതിനായി കുറച്ചു സാമ്പത്തികസഹായമൊക്കെ അമ്മാവൻ ചെയ്യും , അമ്മയുടെ നാട്ടിലെ കുറച്ചു സ്ഥലം അമ്മാവന് കൊടുത്താൽ മതിയെന്ന്. എന്തോ എനിക്ക് അപ്പോഴും മനസിലാകുന്നുണ്ടായിരുന്നില്ലഞങ്ങളുടെ വീടിനെന്തു കുഴപ്പമെന്നു.
 

ഇടക്കെപ്പോഴോ വന്ന കൊള്ളിയാൻ മുഖത്തടിച്ചു, സിറ്റ് ഔട്ടിൽ അച്ഛന്റെ ചാരുകസേരയിൽ പാതിമയക്കത്തിലിരുന്ന അവൻ എണീറ്റ് കിടക്കാനായി ബെഡ് റൂമിലേക്ക് പോയി. പുതപ്പു പിടിച്ചു തലവഴിയെ ഇടുമ്പോഴും ആ പഴയ പുതു ഓലയിൽ മഴ വീണു തെറിക്കുന്ന ശബ്ദം കത്തിൽ ഇരമ്പുന്നുണ്ടായിരുന്നു.

ഓർമ്മകൾക്കെന്തു സുഖന്ദം.... 


Saturday, May 13, 2017

എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ


എന്റെ അമ്മയെ ഞാൻ ഉഷയമ്മ എന്നാണ് വിളിക്കാറ്, നാട്ടിലുള്ള മറ്റുള്ള എല്ലാ അമ്മമാരെയും 'അമ്മ എന്നും. അത് കുഞ്ഞുന്നാളുമുതലെയുള്ള ശീലവും. കഴിഞ്ഞ ദിവസം നാട്ടിൽനിന്നുകേട്ട വാർത്ത ഒട്ടും സുഖകരമല്ല , നാട്ടിൽ സ്വാമി എന്ന് ഞങ്ങൾ വിളിക്കുന്ന കുതിരപ്പന്തിയിൽ തങ്കമണിപ്പിള്ള ചേട്ടന്റെ ഭാര്യ അതും ഒരു 'അമ്മ ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരണപ്പെട്ടു കിടക്കുന്നതു കണ്ടു, അന്വേഷിച്ചതിൽ നിന്നും അറിയാൻ കഴിഞ്ഞത് രാവിലെ മുതൽ ആ 'അമ്മയെ കാണാൻ ഇല്ലായിരുന്നുവെന്നും ബന്ധുവീട്ടിലും മറ്റും അന്വേഷിച്ചിട്ടു ഒരു വിവരവും ഇല്ലാതെ അവസാനം കിണറ്റിൽ കിണറ്റിൽ മരണപ്പെട്ടു കിടക്കുന്നതു കണ്ടുമെന്നുമാണ് . പോലീസും വിരലടയാളവിദഗ്‌ദ്ധരും എല്ലാം സ്ഥലം സന്ദർശിക്കുകയും മരണകാരണം അന്വേഷിക്കുകയും ചെയ്യുന്നു. റൂമിൽ രക്തം കണ്ടുവെന്നും ശരീരത്തുണ്ടായിരുന്ന ആഭരണം കാണുവാനില്ല എന്നുമൊക്കെ നട്ടുവർത്തമാനം.

തങ്കമണിപ്പിള്ള ചേട്ടൻ മരിച്ചിട്ടു കാലം കുറച്ചായി, ഞങ്ങളുടെ ശബരിമലയാത്രയിൽ ഗുരുസ്വാമിയായിവന്നു കെട്ടുനിറച്ചുതരുന്നതും അമ്പലങ്ങളിലും വീടുകളിലും മറ്റും വായിക്കാൻ പോകുന്നതുമായ ഒരു സാധുമനുഷ്യൻ, അവിടെ രണ്ടു ചേച്ചിമാരാണ് ഉണ്ടായിരുന്നത് എന്നാണ് ഓര്മ, ഞങ്ങളുടെ ചെറുപ്പകാലത്തു തന്നെ അവരുടെ കല്യാണവുംകഴിഞ്ഞിരുന്നു. . തങ്കമണിപ്പിള്ള ചേട്ടന്റെ മരണശേഷം ആ 'അമ്മ ഒറ്റക്കായിരുന്നു താമസം. അവിടെ അവർക്കു ഒരു ചെറിയ മുറുക്കാൻ കടയും കച്ചവടവുമൊക്കെ ഉണ്ടായിരുന്നു. അതിനിടയിലാണ് ദാരുണമായ ഈ സംഭവം ഉണ്ടാകുന്നത്. ഒരിക്കലും ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ല താനും.സ്വന്തം മക്കളുടെ അടുത്തുപോലും പോകാതെ ഒറ്റയ്ക്ക് ജീവിക്കാൻ ശ്രമിച്ച ധീരായ സ്ത്രീ.വീട്ടിൽ വിളിച്ചപ്പോൾ ഇന്നലെതന്നെ ഈ വിഷയം അവതരിപ്പിച്ചു, അപ്പോഴാണ് അവർ ഇത് അറിയുന്നത്. വർഷങ്ങളായുള്ള പരിചയം , ഒട്ടും ഉൾക്കൊള്ളാൻ കഴിയാത്ത വാർത്ത, ഇത് കേട്ടതിനു ശേഷമുള്ള അവരുടെ മാനസികാവസ്ഥ  മനസിലാകുന്നുണ്ടായിരുന്നു. രാവിലെ വിളിച്ചപ്പോഴും ഒരു മാറ്റവും ഇല്ല, ആ വീട്ടിൽപോകാനുള്ള തയ്യാറെടുപ്പുകൾ, അയലത്തെ വീട്ടിൽ പോയി കാര്യം ചോദിക്കുന്നു. 

അവർക്കു ഇങ്ങനെ ഒരു അന്ദ്യം ഉണ്ടാകുമ്പോൾ ഈ  കാലഘട്ടത്തിൽ നമുക്ക് പലതും ചിന്തിക്കേണ്ടിവരുന്നു. നാട്ടിൽ ഇങ്ങനെ ഒരു വാർത്ത പുതിയതാണ്,കൂടാതെ എന്റെ ഉൾപ്പടെ പല കുടുംബങ്ങളിലും പ്രായമായവർ ഒറ്റക്കാണ് താമസവും. അവരുടെ സുരക്ഷ പുറം ലോകത്തു താമസിക്കുന്ന മക്കൾക്ക് വളരെ പ്രധാനം നാട്ടിൻപുറങ്ങളിലും  ഇങ്ങനെ ഒക്കെ സംഭവിക്കുമ്പോൾ എന്ത് വിശ്വസിച്ചു മക്കൾ കുടുംബം വിട്ടു നിൽക്കും, ഇത് എന്റെ മാത്രംചിന്തയല്ല , ഇന്നലെ whatsaap ഗ്രൂപ്പിൽ ഈ മെസ്സേജ് വന്നതിനുശേഷം പുറത്തു എല്ലാവരുടെയും ചിന്ത ഇത് തന്നെ. ആരോട് ചോദിയ്ക്കാൻ , എന്ത് ചെയ്യാൻ.

ഈ മാതൃ ദിനത്തിൽ വലിയ കാര്യങ്ങൾ ഒന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിലും ഒറ്റക്കുതാമസിക്കുന്ന അച്ഛനമ്മമാരുടെ സുരക്ഷയെകുറിച്ചു നമുക്ക് ചിന്തിക്കാം, അതിനു വേണ്ടതൊക്കെ ചെയ്യാൻ ശ്രമിക്കാം.

സവീഷ്.





Friday, May 5, 2017

ലോണുകൾ എഴുതിത്തള്ളുമ്പോൾ

കുറച്ചു ദിവസങ്ങൾക്കുമുമ്പ് ആദിത്യനാഥ് കർഷകരുടെ ലോണുകൾ എഴുതിത്തള്ളിയത് കേരളത്തിലെ എല്ലാ മാധ്യമങ്ങളും ചർച്ചചെയ്തു, എന്നാൽ അതിനു കുറച്ചു ദിവസത്തിന് ശേഷം പിണറായി സർക്കാരും കേരളത്തിന്റെ കൃഷി എന്ന് വിശേഷിപ്പിക്കാവുന്ന പ്രൊഫഷണൽ വിദ്യാഭ്യാസത്തിന്റെ ലോണുകളിൽ വലിയ എഴുതിത്തള്ളൽ പ്രഖ്യാപിച്ചു. രണ്ടും അനുഭവസ്ഥർക്കു ഒരേപോലെ സന്തോഷം നൽകുന്നകാര്യം. നെഗറ്റീവ് ന്യൂസ് മാത്രം പ്രചരിപ്പിക്കുന്നു എന്നപ്രചാരണത്തിനിടയിൽ ഒരു നല്ലകാര്യം പ്രചരിപ്പിക്കുവാൻ എല്ലാവരും ശ്രമിക്കുകയും ചെയ്തു.

എന്നാൽ ആദിത്യനാഥ് ലോൺ എഴുതിത്തള്ളിയതിനുശേഷം, തമിഴ്നാട്ടിലെ കർഷകർ ട്രെയിൻ പിടിച്ചു ഡൽഹിയിൽ പോയി തലമുണ്ഡനം ചെയ്തും നഗ്നത പ്രചരിപ്പിച്ചും ആത്മഹത്യാഭീഷണിമുഴക്കിയും അവരുടെ ലോണിനും ഒരു തീരുമാനം ഉണ്ടാക്കിയെടുത്തു. കേരളത്തിലെ ഗവർമെന്റ് വലിയ സമരകോലാഹലങ്ങൾ ഒന്നും ഇല്ലാതെ വിദ്യാഭ്യാസവായിപ്പയിൽ എഴുതിത്തള്ളൽ പ്രഖ്യാപിച്ചു. ലോൺ എഴുതിത്തള്ളൽ ഒരു നല്ലകാര്യം ആണ് അത് അർഹതപ്പെട്ടവർക്ക് കിട്ടുമ്പോൾ, ഈ എഴുതിത്തള്ളൽ പ്രതീക്ഷിച്ചുകൊണ്ട് ഉണ്ടായിട്ടും വർഷങ്ങളായി സാമ്പത്തികം ഉണ്ടായിട്ടും ലോൺ അടക്കാത്തവരും അനർഹമായി BPL കാർഡ് സമ്പാദിച്ചവരും ഇതിന്റെ ഗുണഗണങ്ങൾ കയ്യടക്കുമ്പോൾ വിപരീത ഫലം ഉണ്ടാകുന്നു . നാലുശതമാനം സബ്‌സിഡി ഇനത്തിൽ സ്വർണം പണയം വെച്ച് കാർലോണടക്കുകയും  ഇല്ലെങ്കിൽ അവിടെത്തന്നെ ഡെപ്പോസിറ് ചെയ്തു കൂടിയപലിശ വാങ്ങിക്കുന്നവനാണ് മലയാളി.

ലോൺ എഴുതിത്തള്ളാനുള്ള തീരുമാനം ഇന്ത്യയിലെ തന്നെ ബാങ്കിങ് മേഖലയിൽ ഉണ്ടാക്കിയ അനിച്ചതിതത്വത്തെ കുറിച്ച് ഒരു ബാങ്ക് ഉദ്യോഗസ്ഥൻപറയുന്നത്കേട്ടു . കേരളത്തിലെ ഒരു പ്രധാന വ്യവസായമായി പ്രൊഫഷണൽ കോളേജുകൾ ഒരു നിബന്ധനയും കൂടാതെ കോഴ്സ് കളും അവിടേക്കുള്ള പ്രവേശനവും നടത്തുമ്പോൾ ഈ ലോൺ എഴുതിത്തള്ളൽ സഹായിക്കുക വിദ്യഭ്യാസ കച്ചവടത്തെയാണ്. അതിനുപകരം സബ്‌സിഡി നൽകി പുതിയ സംരഭങ്ങൾ തുടങ്ങുവാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. പ്രൊഫഷണൽ കോളേജുകളിൽനിന്നും പഠിച്ചിറങ്ങുന്നവർക്കു തൊഴിലവസരമാണ് ഒരു ക്രിയാത്മകമായ സർക്കാർ നൽകേണ്ടത്, അവരുടെ കഴിവുകൾ ഉപയോഗിക്കുവാനുള്ള അവസരം , അല്ലാതെ അവരെ സാമ്പത്തിക സഹായം നൽകി അപമാനിക്കലല്ല, അതുപോലെ തന്നെ കർഷകർക്ക് പുതിയ വിളകൾ ഉത്പ്പാദിപ്പിക്കുവാനും അതുവിപണനം നടത്തുവാനുമുള്ള സഹായം നൽകണം അതുവഴി ഒരു പുതിയ ഭാരതം നമുക്ക് കെട്ടിപ്പടുക്കുവാൻ കഴിയും.

Thursday, April 13, 2017

വിഷു....

വിഷു ഇന്നൊരു ഓർമയാണ്... വിഷുത്തലേന്നു കണിക്കൊന്ന ഓടിക്കാൻ സ്കൂളിൽ നിന്നും വന്നിട്ട് പലവീടുകൾ കയറി ഇറങ്ങുന്നതും,  അപ്പോഴേക്കും  താഴെ നില്കുന്നതെല്ലാംമറ്റെല്ലാവരും കൊണ്ടുപോയിട്ടുണ്ടാകും, മരം കയറാൻ അറിയാത്തതിനാൽ ഗ്രൗണ്ടിൽ നിന്നും ആരെയെങ്കിലുമൊക്കെ വിളിച്ചുകൊണ്ടുപോയി പൂ ഒപ്പിക്കുന്നതും , കിട്ടുന്നതിൽ കുറച്ചു വീടിന്റെ വരാന്തയിൽ കെട്ടിവെക്കുന്നതും, കിടന്നുറങ്ങുന്നതിന് എതിരുവശം രാവിലെ എണീക്കുമ്പോ തന്നെ കണികാണാൻ രണ്ടു ഇതൾ കരുതി വെക്കുന്നതും , ബാക്കിയുള്ളത് വിളക്കുകത്തിക്കുന്നെടുത്തു കണിഒരുക്കുന്നതും, രാവിലെ കണി കണ്ടു അമ്മുമ്മയുടെയും അച്ഛന്റെയും കയ്യിൽനിന്നു കൈനീട്ടവും വാങ്ങി മണ്ണൂർക്കാവും തെക്കൻ ഗുരുവായൂരും പോകുന്നതും തിരിച്ചുവന്നു ഇഡ്ഡലിയും സാമ്പാറും പിന്നെ രണ്ടു ഉണ്ണിയപ്പവും കൂട്ടി ബ്രേക്ക് ഫാസ്റ്റും ,  ഗ്രൗണ്ടിൽ പോയി നാലു ഓലപ്പടക്കം ചിരട്ടയിൽ വെച്ച് പൊട്ടിച്ചുഅവിടെ കുറെ നേരം ഇരുന്നു സംസാരിക്കുന്നതും ഉച്ചക്ക് അമ്മയുണ്ടാക്കുന്ന വിഷു സ്പെഷ്യൽ സാമ്പാറുമായുള്ള ഊണ്... പിന്നെയും വൈകുന്നേരം പിന്നേം ഗ്രൗണ്ടിലേക്ക്... മനോഹരമായ ഓർമ്മകൾ ...


ബാംഗ്ലൂർ ആരുന്നപ്പോ തിപ്പസാന്ദ്രയോ മഡിവാലയോപോയി പാക്കറ്റിൽകിട്ടുന്ന കണികൊന്നയുമായി അഡ്ജസ്റ്റ് ചെയ്യുന്നതും,വൈകിട്ട് അടുത്തുള്ള ഏതെങ്കിലും അയ്യപ്പൻറെ അമ്പലത്തിൽ പോകുന്നതും (മിക്കവാറും HAL അയ്യപ്പ temple ആവും) ഓർമ്മകൾ...

ഇന്നിവിടെ കൂടെ ജോലിചെയ്യുന്ന ഇന്ത്യക്കാരോട് വിഷു അവരുടെ ഉഗാദിയെപോലെ ഉള്ള ആഘോഷമാണെന്നു പറഞ്ഞു മനസിലാക്കി, കഴിയുമെങ്കിൽ നാളെ  ഒരു ഇന്ത്യൻ റെസ്റ്റോറന്റിൽ പോയി ഫുഡ് കഴിക്കണം എന്ന് ആഗ്രഹം ഉണ്ട്... ജോലി സ്ഥലത്തിനടുത്തു അത് ഇല്ല... വീക്ക് ഏൻഡ് ഇവിടെ അടുത്തൊരൊരു ശ്രീകൃഷ്ണ ക്ഷേത്രം ഉണ്ട് എന്ന് കേട്ടു, അവിടെയും ഒന്ന് പോകണം....

അങ്ങനെ ഒരു വിഷു കൂടി....
എല്ലാവര്ക്കും ഐശ്വര്യം നിറഞ്ഞതും സമ്പത്സമൃദ്ധമായ ഒരു വിഷു ആശംസിക്കുന്നു....

Wednesday, March 22, 2017

വ്യക്തിപരമായും രാഷ്ട്രീയപരമായും സി.ർ മഹേഷിനെ അറിയില്ല

വ്യക്തിപരമായും രാഷ്ട്രീയപരമായും സി.ർ മഹേഷിനെ അറിയില്ല, കഴിഞ്ഞ തവണ കരുനാഗപ്പള്ളി മണ്ഡലത്തിൽ കോൺഗ്രസിന് വേണ്ടി മത്സരിക്കുന്നസമയം പത്രത്തിൽ സി.ർ മഹേഷിനെ കുറിച്ച് വന്ന കുറച്ചു വാർത്തകളും കഷിയെക്കുറിച്ചു സുഹൃത്തുക്കൾ ഫേസ്ബുക്കിൽ കുറിച്ചതും ഇന്നലെ കക്ഷിയുടെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് രാഷ്ട്രീയ എതിരാളികൾ പോലും ( പുറത്താക്കുന്നതിനു മുമ്പ് ) കുറിച്ചതും CR എന്ന വ്യക്തിയെ കുറിച്ച് വ്യക്തമാക്കുന്നതാണ്. കോൺഗ്രസ് പ്രസ്ഥാനത്തെ സ്നേഹിക്കുന്ന വ്യക്തിയെന്ന നിലയിൽ CR ചെയ്തതാണ് ശെരി... അത് തുറന്നുപറയാൻ യുവരക്തങ്ങൾ തയ്യാറാവുന്നത് കോൺഗ്രസ് പാർട്ടിയുടെ നിലനിൽപ്പിനു ആശാവഹവും.

ഇന്ത്യയുടെ സ്വാതന്ദ്ര്യം നേടുന്നതിൽ കോൺഗ്രസ്സും തുടർന്നുള്ള ഭരണനിർവഹണത്തിൽ അവർ നടത്തിയ സംഭവനകളൊന്നും ഒരു ഇന്ത്യക്കാരനും അവഗണിക്കാൻ കഴിയില്ല.. എന്നാൽരാജീവ് ഗാന്ധിക്കുശേഷം ഒരു നല്ല നേതാവ് ഉണ്ടായില്ല അതിനപ്പുറം രാഹുൽ ഗാന്ധിയെന്ന വ്യക്തിക്കും സോണിയ ഗാന്ധിയെന്ന വിദേശ വനിതക്കും ഇന്ത്യയോട് എത്രത്തോളം ആത്മാർത്ഥത ഉണ്ട് എന്ന് കഴിഞ്ഞ കുറച്ചു കാലമായി പ്രതിപക്ഷ പാർട്ടിയുടെ പ്രവർത്തനം നോക്കിയാൽ മനസിലാകും. ഒരു നല്ല പ്രതിപക്ഷം ഉണ്ടായാലേ നല്ല ഭരണപക്ഷം ഉണ്ടാകു ... എന്നാൽ സ്വന്തം പാർട്ടിക്കകത്തു വിമർശനം ഉന്നയിക്കുന്നവരെ വെട്ടിനിരത്തുക എന്നത് സ്വേച്ഛാധിപത്യ പരമായ നിലപാടാണ് കോൺഗ്രസ് നേതൃത്വവും കേരളത്തിലെ രാഷ്ട്രീയ ആചാര്യന്മാരും എടുത്തത്. അതിനെതിരെ ശബ്ദം ഉയരണം... ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗാന്ധികുടുംബത്തിന്റെ സ്വത്തല്ല... അത് അവരുടെ കയ്യിൽനിന്നും പിടിച്ചെടുത്തു ഒരു പുതിയഉണർവുള്ള ഒരു പ്രസ്ഥാനമുണ്ടാക്കിയെടുക്കാൻ CR നെപോലെയുള്ളവരുടെ പ്രതികരണങ്ങൾക്കാവട്ടെ...


ഒരു ഗാന്ധി കുടുംബം മുക്ത് കോൺഗ്രസ്... അതാവട്ടെ കോൺഗ്രസിന്റെ ലക്‌ഷ്യം... നിങ്ങൾ ത്രിവർണ പതാകയുടെ കീഴിൽ അണിനിരക്കു... ഗാന്ധി കുടുംബത്തെ മാറ്റി നിർത്തു...

അതല്ല ദേശീയതയുടെ രാഷ്ട്രീയത്തിലേക്ക് കടക്കാനാണ് ആഗ്രഹമെങ്കിൽ സുസ്വാഗതം... 

Saturday, March 11, 2017

പിണറായി വിജയൻനിങ്ങൾ കാണിച്ചതും പറഞ്ഞതും ഓർമിപ്പിക്കുന്നത്അ ങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് എന്ന പ്രയോഗമാണ്

ഇന്നത്തെ ദിവസം ഇന്ത്യൻ രാഷ്ട്രീയത്തിൽ  വലിയ ചലങ്ങൾ സൃഷ്ട്ടിക്കുന്ന ദിവസമായിരുന്നല്ലോ , അതെ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രധാനപ്പെട്ട പ്രോഗ്രാം കൊച്ചി അമൃത ആശുപത്രിയിൽ High Precision Radiation Therapy യുടെ ഉത്ഘാടനം, കേരളത്തിൽ തന്നെ ആദ്യമായി കാൻസർ ബാധിതരായ രോഗികളെ
സഹായിക്കുന്നതിനും വേണ്ടി പുതിയ ടെക്നോളജി പരിചയപ്പെടുത്തുമ്പോൾ അത് ഉത്ഘാടനം ചെയ്യാൻ കേരളത്തിന്റെ മുഖ്യമന്ത്രി തന്നെവേണം എന്നു അമൃത ചിന്തിച്ചത് ആരോഗ്യമേഖലയിലുള്ള പുതിയ മാറ്റങ്ങൾ മുഖ്യമന്ത്രിക്കു കൂടി പരിചയപ്പെടുത്താനും കൂടി ആവണം.


എന്നാൽ ആ വേദിയിൽ വന്നിരുന്നു വിളിച്ചുവരുത്തിയവനെ തെറിവിളിച്ചിട്ടുപോയ സംസ്ക്കാര ശൂന്യതയാണ് ഇന്ന് മുഖ്യമന്ത്രി കാണിച്ചത്. പിണറായി വിജയനെന്ന വ്യക്തിക്കപ്പുറം കേരളത്തിന്റെ മുഖ്യമന്ത്രിആയി വളരാൻ ഇനിയും സമയം എടുക്കും എന്നതിന് ഒരു തെളിവുകൂടി. എല്ലാ നിയമവശങ്ങളും പാലിച്ചു പ്രവർത്തിക്കുന്ന അമൃത ഹോസ്പിറ്റലും അമൃതാനതമായി മഠവും വർഷങ്ങളായി ഒരുകൂട്ടം ആളുകളുടെ കണ്ണിലെ കരടാണ്. ഇങ്ങനെ ഒരു പ്രോഗ്രാമിൽ പങ്കെടുക്കാൻ താല്പര്യം ഇല്ലായിരുന്നുവെങ്കിൽ അത് നേരുത്തെ  അറിയിച്ചു അതിൽനിന്നുംപിന്മാറണമായിരുന്നു . എന്നാൽ ഇത് കല്യാണവുംകൂടി  സദ്യയും ഉണ്ട് അവസാനം വിവാഹത്തിന് വിളിച്ചവനെ തന്തക്കും വിളിച്ചിട്ടുപോരുന്ന ഒരു നയമാണ് പിണറായി ഇടപ്പള്ളിയിൽ കാണിച്ചത്.

ആൾദൈവങ്ങൾക്കെതിരെ നിങ്ങൾ സംസാരിച്ചുകൊള്ളു, അത് നിങ്ങളുടെ പ്രത്യാശാസ്ത്രത്തിന്റെ ഭാഗം ആകാം, അതിനു തെരഞ്ഞെടുക്കുന്ന വേദി ആ പ്രേത്യയശാസ്ത്രക്കാർ ഒരുക്കുന്നതാവണം. അമൃതാന്ദമയി മഠം പ്രതിനിധാനം ചെയ്യുന്നത് ഒരു സമൂഹത്തെ കൂടിയാണ്, അവരെ വേദനിപ്പിച്ചാൽ മറ്റുള്ളവർക്ക് സന്തോഷമുണ്ടാകുമെന്ന നയമാണ് വര്ഷങ്ങള്ക്കു മുമ്പ് ബ്രിട്ടീഷ് കാർ ഇവിടെ നടപ്പിലാക്കിയത്.  പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നതിനപ്പുറം മറ്റൊന്നുമായി നിങ്ങളുടെ രീതികളെ കാണാൻ കഴിയുന്നില്ല. അമൃതാനന്ദമയീ മഠവും അമ്മയും സമൂഹത്തിനു ചെയ്യുന്ന സേവനം കണ്ടില്ല എന്ന് നടിക്കാൻ ഒരു ഭരണകർത്താവിനും ആകില്ല. കാരണം അത്രത്തോളം നന്മ അവർ സമൂഹത്തിനായി ചെയ്യുന്നുണ്ട്. സ്വന്തം ഭവനത്തിൽവന്നു തെറിപഞ്ഞിട്ടുപോയവനും സ്നേഹവായ്പുനൽകാനാണ് 'അമ്മ ഞങ്ങളെ പഠിപ്പിച്ചത്.അതിനാൽ കൂടുതൽ ഒന്നും പറയുന്നില്ല.

പ്രിയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ നിങ്ങൾ കാണിച്ചതും പറഞ്ഞതും ഓർമിപ്പിക്കുന്നത് അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് എന്ന പ്രയോഗമാണ്. വര്ഷം ഒന്നാകുന്നല്ലോ മുഖ്യമന്ത്രി കസേരയിൽ കയറിയിരുന്നിട്ടു , ഇനി എങ്കിലും പാർട്ടി സെക്രട്ടറിയിൽ നിന്നും കേരളാമുഖ്യമന്ത്രി ആയി മാറാനുള്ള മാനസിക പക്വതകാണിക്കു. സെക്രട്ടറി പിണറായിയിൽ നിന്നും ഒരു മുഖ്യമന്ത്രി ആയി വളരാൻ നിങ്ങക്കാവട്ടെ എന്ന് പ്രത്യാശിക്കുന്നു.

Thursday, February 16, 2017

മുഹമ്മദിക്ക, ന്റെ ഒരു മുതിർന്ന ജേഷ്ഠൻ ,

മുഹമ്മദിക്ക,  ന്റെ ഒരു മുതിർന്ന ജേഷ്ഠൻ ,

ചെറുപ്പകാലത്ത്  ചുക്കുചേരാത്ത കഷായം ഇല്ല എന്ന് പറയുന്നതുപോലെ മൈനാഗപ്പള്ളിയിൽ ഞാൻ ഇല്ലാത്ത പ്രശ്നങ്ങൾ ഇല്ല എന്ന കാലഘട്ടം,എന്നെ നല്ല നടപ്പു നടത്താനായി നിനക്ക് എന്തുകൊണ്ട് ആ മുഹമ്മദ് ഖാനെ കണ്ടു പേടിച്ചുകൂടാ എന്ന് വീട്ടുകാരുടെ ഇടക്കുള്ള ചോദ്യം മാണ് മുഹമ്മദിക്കായെ എനിക്ക് പരിചയപ്പെടുത്തി തരുന്നത്.. ഉറ്റ സുഹൃത്ത് ലത്തീഫിന്റെ വലിയവാപ്പയുടെ മോൻ. പഠിക്കുന്ന സമയം ഒരുപാര ആയിരുന്നെങ്കിലും ഇടയ്ക്കു സൈക്കളിൽ വീട്ടിൽ വരുകയും ഞാനുമായിട്ടൊക്കെ സംസാരിക്കും , കക്ഷി  ഒരിക്കലും എന്നെയും ലത്തീഫിനെയും ഉപദേശിച്ചിട്ടില്ല. എന്നരീതിയിൽ നടക്കണമെന്നും പറഞ്ഞില്ല. ഒരു സൗമ്യനായ മനുഷ്യൻ.

ഒരുപക്ഷേ കക്ഷി PG എടുത്തതുകൊണ്ടാവാം ഞാനും ഒരു PG എടുക്കണം എന്ന് ചിന്തിച്ചത്. പഠിച്ചിറങ്ങിയപ്പോൾ തന്നെ കക്ഷിക്ക്‌ LDC കിട്ടിയിരുന്നു. മൈനാഗപ്പള്ളി പബ്ലിക് ലൈബ്രറിയിൽ നിന്നും PSC കോച്ചിങ് വഴി ജോലി കിട്ടിയ ആദ്യ ബാച്ചിൽ ഒരാൾ. പിന്നീട് ഇക്കയ്ക്കു SI സെലെക്ഷൻ കിട്ടിയപ്പോൾ ഗ്രൗണ്ടിൽബാഡ്മിന്റൺ കളിക്കുന്നതിനിടക്ക് കുറച്ചു സമയം കക്ഷിയുടെ ട്രയിനിങ് സപ്പോർട്ട് ചെയ്യാൻ കഴിഞ്ഞു. അതിനു ശേഷം ഞങ്ങൾ കണ്ടിട്ടില്ല.  ഇക്കയെ ചെറുപ്പം മുതലേ അറിയുന്ന ഒരു വ്യക്തി എന്ന നിലയിൽ ഇക്ക എല്ലാ കാലവും നല്ലതിന് വേണ്ടി മാത്രമേ നിലകൊള്ളു... കക്ഷി ആരീതിയിൽ ജീവിച്ചു വന്ന ഒരു മനുഷ്യൻ ആണ്...

അറിയുന്ന പോലീസ് രണ്ടിടി കൂടുതൽ തരും എന്ന് പറയുന്നപോലെ എന്നെങ്കിലും ഇക്കയുടെ മുമ്പിൽ പോയി പെട്ടാൽ പണികിട്ടും അത് വേറെ കാര്യം.... 

Thursday, January 12, 2017

ജിഷ്ണുവിനും നീതി വേണം...

ജിഷ്ണുവിനും വേണം നീതി...
അപ്പോൾ ചോദിക്കാം ജിഷക്ക് കിട്ടിയോ... ജിഷയുടെ ഖാദകനെ നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ കഴിഞ്ഞേക്കാം... നിയമ വ്യവസ്ഥയിൽ വിശ്വാസം ഉണ്ട് , അതിനായി കാത്തിരിക്കുന്നു....
ജിഷ്ണുവിന് എന്താണ് പറ്റിയത്, സമീപകാലത്തായി പ്രൊഫഷണൽ കോളേജുകളിൽ നടക്കുന്ന മാനേജ്‌മന്റ് ഗുണ്ടായിസത്തിന്റെ അവസാന ഇര. ബിടെക് കോളേജിൽ അഡ്മിഷൻ എടുക്കുമ്പോൾ കുറെ സ്വപ്നങ്ങളുമായി ആണ് ഓരോ കൗമാരക്കാരനും ക്യാമ്പസിലേക്കു കടന്നുവരുന്നത്. ഇപ്പൊ പഴയ കാലം അല്ലല്ലോ... സോഷ്യൽ മീഡിയയും മൊബൈലും എല്ലാം അരങ്ങു തകർക്കുന്നു... അപ്പോൾ അവരുടെ സ്വപ്നങ്ങൾക്ക് അതിരുകൾ ഉണ്ടാകില്ല... അങ്ങനെ വന്ന ജിഷ്ണു , ഒരു ബ്രില്ലിയൻറ് സ്റ്റുഡന്റ് മാനേജ്മെന്റിയോ അദ്ധ്യാപകരുടെയോ പീഠനത്താൽ ആത്മഹത്യ ചെയ്തു എന്നാൽ നമ്മുടെ പ്രൊഫഷണൽ കോളേജ് ക്യാമ്പസ് എത്രത്തോളം അധപതിച്ചു എന്ന് വേണം കരുതാൻ. ക്യാമ്പസ് എല്ലാം CCTV ക്യാമറയുടെ കീഴിവരുന്നത് വ്യക്തി സ്വാതന്ത്രത്തിലേക്കുള്ള കടന്നു കയറ്റമാണ്. സെക്യൂരിറ്റിക്കായി CCTV ക്യാമെറാകൾ ആവശ്യമായി വന്നേക്കാം... എന്നാൽ ഒരു രീതിയിലുള്ള സംഘടനാ പ്രവർത്തനവും കൂട്ടായിട്ടുള്ള ചർച്ചകളും അത് വഴി ഒരുക്കുന്നില്ല എങ്കിൽ എവിടെയൊക്കെ CCTV വരണം എന്ന നിർദ്ദേശങ്ങൾ govt മുമ്പോട്ട് വെക്കണം.
ആര് വർഷത്തെ പ്രൊഫഷണൽ പഠന സമയത്തു പലരീതിയിലുള്ള പ്രശ്നങ്ങളിലും ഇടപെടുകയും പല തവണ സസ്പെന്ഷന് അന്വേഷണങ്ങൾ ഒക്കെ നേരിടേണ്ടി വന്നപ്പോൾ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും മനുഷ്യത്വമുള്ള കുറെ അദ്ധ്യാപകരുമായിരുന്നു സഹായിച്ചത്. സീനിയർസിൽ ഉണ്ടായിരുന്ന സംഘടനാ പാടവമുള്ളവർ മറ്റുള്ളവരെ സഹായിക്കാൻ മനസ്സുള്ളവർ ഓരോ കാലഘട്ടത്തിലും തന്ന സഹായം മറക്കാൻ പറ്റില്ല. ആ ഒരു സംസ്കാരം ഇപ്പോൾ കലാലയങ്ങൾക്കു നഷ്ടമായി.
ഇനി ഒരു ജിഷ്ണു നമ്മുടെ മുമ്പിൽ ഉണ്ടാകരുത്... കൗമാര കാലത്തു കിട്ടുന്ന ഓരോ സസ്പെന്ഷനും പണിഷ്‌മെന്റും ഒറ്റയ്ക്ക് നേരിടേണ്ടി വരുന്നത് ദുസ്സഹമാണ്. അതൊന്നു കടന്നുകിട്ടിയാൽ അവനു കിട്ടുന്ന മനക്കട്ടി അപാരവും. അവിടെയാണ് ജിഷ്ണു പരാജയപ്പെട്ടത്. ഇന്ന് ക്യാമ്പസുകളിൽ സീനിയർ ജൂനിയർ ബന്ധങ്ങൾ ഇല്ല ... സുഹൃത്ത് ബന്ധങ്ങൾ സോഷ്യൽ മീഡിയയിൽ മാത്രം ആയി ചുരുങ്ങി... ക്യാമ്പസുകൾ വ്യക്തികളിലേക്കു ചുരുങ്ങിയതിന്റെ ദുരവസ്ഥ. ഒരു പക്ഷേ ഒരു കൂട്ടുകാരൻ ഒരു സീനിയർ അവനോടൊന്നു ആ സമയം സംസാരിച്ചിരുന്നു വെങ്കിൽ തീരാവുന്ന പ്രശ്നം. അവിടെയാണ് വിദ്യാർത്ഥി സമൂഹം പരാജയപ്പെട്ടത്.
എന്നാൽ സോഷ്യൽ മീഡിയയുടെ ആനന്ദ സാധ്യതകൾ ഉപയോഗിച്ച് ക്യാമ്പസുകളിൽ വിസ്തൃദവും ദൃഢവുമായ ബന്ധങ്ങൾ ഉണ്ടാക്കി എടുക്കുകയും അതുവഴി ഓരോരുത്തർക്കും ഉണ്ടാകുന്ന പ്രശ്നങ്ങൾ ഷെയർ ചെയ്തു അതിനു വേണ്ട സഹായങ്ങൾ പരസ്പരം ചെയ്യാൻ ശ്രമിക്കുകയും ചെയ്താൽ CCTV യും ഇടിമുറികൾക്കും ഇപ്പോഴുത്തെ കുട്ടികളെ ഒന്നും ചെയ്യാൻ കഴിയില്ല... പഴയ അദ്ധ്യാപകർ മാനസികമായ സപ്പോർട്ട് തന്നിരുന്നത് വ്യക്തി സംവാദങ്ങളിലൂടെ ആയിരുന്നു എങ്കിൽ അവരും സോഷ്യൽ മീഡിയയിലൂടെ കുട്ടികളുമായി സംവദിക്കേണ്ട കാലഘട്ടം അതിക്രമിച്ചു.
ഓരോ കോളേജിൽ അഡ്മിഷൻ എടുക്കുമ്പോഴും അവിടെ കുട്ടികൾക്ക് അവരുടെ പ്രശ്നങ്ങൾ തുറന്നു സംസാരിക്കാനുള്ള വേദിയുണ്ടോ എന്ന് ഓരോ രക്ഷിതാക്കളും അന്വേഷിച്ചറിയണം. അതിനു വേണ്ട initiative PTA യുടെ ഭാഗത്തു നിന്നുമാണ് ഉണ്ടാകേണ്ടത്. അതിലെല്ലാം ഉപരി നമ്മൾ ഒരു ഡിജിറ്റൽ യുഗത്തിലായാണ് ജീവിക്കുന്നത്. ഒരു whats ആപ് / ഫേസ്ബുക് മെസ്സേജിലൂടെ അല്ല എങ്കിൽ ഒരു ഇമെയിലിലൂടെ സ്വന്തം പ്രശ്നങ്ങൾ നിയമപാലകരെ അറിയിക്കാനുള്ള സിസ്റ്റം ഉണ്ടാകണം. RTI ക്കു വരെ ഐഡന്റിറ്റി വേണ്ടാത്ത കാലത്തു ഇത്തരം പരാതികൾക്ക് ഐഡന്റിറ്റി വേണം എന്ന നിർബന്ധം വെക്കുകയുമരുത്.
കുറ്റക്കാർ ശിഷിക്കപ്പെടേണം... എന്നാൽ ഇനി ഒന്ന് ഇങ്ങനെ ഉണ്ടാകാതിരിക്കാൻ നമ്മുടെ കുട്ടികൾക്കായി നമുക്ക് എന്ത് ചെയ്യാൻ കഴിയും....