കുറച്ചു ദിവസങ്ങൾക്കുമുമ്പ് ആദിത്യനാഥ് കർഷകരുടെ ലോണുകൾ എഴുതിത്തള്ളിയത് കേരളത്തിലെ എല്ലാ മാധ്യമങ്ങളും ചർച്ചചെയ്തു, എന്നാൽ അതിനു കുറച്ചു ദിവസത്തിന് ശേഷം പിണറായി സർക്കാരും കേരളത്തിന്റെ കൃഷി എന്ന് വിശേഷിപ്പിക്കാവുന്ന പ്രൊഫഷണൽ വിദ്യാഭ്യാസത്തിന്റെ ലോണുകളിൽ വലിയ എഴുതിത്തള്ളൽ പ്രഖ്യാപിച്ചു. രണ്ടും അനുഭവസ്ഥർക്കു ഒരേപോലെ സന്തോഷം നൽകുന്നകാര്യം. നെഗറ്റീവ് ന്യൂസ് മാത്രം പ്രചരിപ്പിക്കുന്നു എന്നപ്രചാരണത്തിനിടയിൽ ഒരു നല്ലകാര്യം പ്രചരിപ്പിക്കുവാൻ എല്ലാവരും ശ്രമിക്കുകയും ചെയ്തു.
എന്നാൽ ആദിത്യനാഥ് ലോൺ എഴുതിത്തള്ളിയതിനുശേഷം, തമിഴ്നാട്ടിലെ കർഷകർ ട്രെയിൻ പിടിച്ചു ഡൽഹിയിൽ പോയി തലമുണ്ഡനം ചെയ്തും നഗ്നത പ്രചരിപ്പിച്ചും ആത്മഹത്യാഭീഷണിമുഴക്കിയും അവരുടെ ലോണിനും ഒരു തീരുമാനം ഉണ്ടാക്കിയെടുത്തു. കേരളത്തിലെ ഗവർമെന്റ് വലിയ സമരകോലാഹലങ്ങൾ ഒന്നും ഇല്ലാതെ വിദ്യാഭ്യാസവായിപ്പയിൽ എഴുതിത്തള്ളൽ പ്രഖ്യാപിച്ചു. ലോൺ എഴുതിത്തള്ളൽ ഒരു നല്ലകാര്യം ആണ് അത് അർഹതപ്പെട്ടവർക്ക് കിട്ടുമ്പോൾ, ഈ എഴുതിത്തള്ളൽ പ്രതീക്ഷിച്ചുകൊണ്ട് ഉണ്ടായിട്ടും വർഷങ്ങളായി സാമ്പത്തികം ഉണ്ടായിട്ടും ലോൺ അടക്കാത്തവരും അനർഹമായി BPL കാർഡ് സമ്പാദിച്ചവരും ഇതിന്റെ ഗുണഗണങ്ങൾ കയ്യടക്കുമ്പോൾ വിപരീത ഫലം ഉണ്ടാകുന്നു . നാലുശതമാനം സബ്‌സിഡി ഇനത്തിൽ സ്വർണം പണയം വെച്ച് കാർലോണടക്കുകയും ഇല്ലെങ്കിൽ അവിടെത്തന്നെ ഡെപ്പോസിറ് ചെയ്തു കൂടിയപലിശ വാങ്ങിക്കുന്നവനാണ് മലയാളി.
ലോൺ എഴുതിത്തള്ളാനുള്ള തീരുമാനം ഇന്ത്യയിലെ തന്നെ ബാങ്കിങ് മേഖലയിൽ ഉണ്ടാക്കിയ അനിച്ചതിതത്വത്തെ കുറിച്ച് ഒരു ബാങ്ക് ഉദ്യോഗസ്ഥൻപറയുന്നത്കേട്ടു . കേരളത്തിലെ ഒരു പ്രധാന വ്യവസായമായി പ്രൊഫഷണൽ കോളേജുകൾ ഒരു നിബന്ധനയും കൂടാതെ കോഴ്സ് കളും അവിടേക്കുള്ള പ്രവേശനവും നടത്തുമ്പോൾ ഈ ലോൺ എഴുതിത്തള്ളൽ സഹായിക്കുക വിദ്യഭ്യാസ കച്ചവടത്തെയാണ്. അതിനുപകരം സബ്‌സിഡി നൽകി പുതിയ സംരഭങ്ങൾ തുടങ്ങുവാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. പ്രൊഫഷണൽ കോളേജുകളിൽനിന്നും പഠിച്ചിറങ്ങുന്നവർക്കു തൊഴിലവസരമാണ് ഒരു ക്രിയാത്മകമായ സർക്കാർ നൽകേണ്ടത്, അവരുടെ കഴിവുകൾ ഉപയോഗിക്കുവാനുള്ള അവസരം , അല്ലാതെ അവരെ സാമ്പത്തിക സഹായം നൽകി അപമാനിക്കലല്ല, അതുപോലെ തന്നെ കർഷകർക്ക് പുതിയ വിളകൾ ഉത്പ്പാദിപ്പിക്കുവാനും അതുവിപണനം നടത്തുവാനുമുള്ള സഹായം നൽകണം അതുവഴി ഒരു പുതിയ ഭാരതം നമുക്ക് കെട്ടിപ്പടുക്കുവാൻ കഴിയും.

No comments:
Post a Comment