Saturday, July 15, 2017

കുട്ടിയുടുപ്പ്

കുട്ടിയുടുപ്പ്
--------------------------------------------------------------

വന്നവൾ പ്രതീക്ഷിച്ചതിലും മുമ്പ്
ആദ്യ ദിനം ഞാനുമവാളും മാത്രം
പിറവികൊടുത്തവൾ പാതിമയക്കത്തിലും
കാത്തിരുന്നു ഞാൻ കണ്ണ് തുറക്കുവാൻ
.

ഇടക്കെപ്പോഴോ നേഴ്‌സുമാർ കൂട്ടികൊണ്ടുപോയി...
കുറെ ദിവസങ്ങൾ N-ICU വിലും
കൂട്ടിനായി ഞാനും... അവൾക്കു കൂട്ട് ഉറക്കവും
കാത്തിരുന്നുഞാൻ , ഇല്ല, നോക്കിയില്ലവളെന്നെ..
ദിനരാത്രങ്ങൾ കൊഴിഞ്ഞുപോയി...
ചരടുകെട്ടി വിളിച്ചു ഞങ്ങൾ അവളെ  'സ്നിഗ്ധ'

കാലം കടന്നുപോയി...
കടൽ കടക്കേണ്ട ദിനം വന്നെത്തി...
നെഞ്ച് പിളർന്ന് കൊടുത്തൊരു ചുംബനം..
തിരിഞ്ഞു നോക്കാതെ നടന്നകന്നു...


കണ്ടു ഞാൻ അവളുടെ വളർച്ച മൊബൈലിൽ
അവളിലേക്കെത്താത്ത എത്രയോ ചുംബനങ്ങൾ , തലോടലുകൾ
തിരിച്ചൊരു ചോദ്യം ഒന്ന് മാത്രം...അച്ഛനെപ്പോ വരും...
പിടയുന്ന ഞെഞ്ചോടെ എത്ര മറുപടികൾ

നാടാണയാനുള്ള ദിനരാത്രങ്ങൾ എണ്ണവേ
പോയി ഞാൻ ഒരു കുട്ടിയുടുപ്പിനായി
കണ്ടുഞ്ഞാൻ പല വലിപ്പത്തിലുള്ളവ..
കഴിയുന്നില്ലെനിക്ക്പരുവം തിരിച്ചറിയാൻ
അറിയില്ല കൈകാലുകളുടെ നീളവും
കണ്ടു ഞാനവളെ ഓരോന്നിലും...
ഇടനെഞ്ചു പിടയുന്നുണ്ടായിരുന്നപ്പോഴും
അതിലൊന്ന് പൊതിഞ്ഞെടുത്തു തിരിച്ചു പോരവേ..
മനസ്സും ചിന്തയും ഏഴുകടലും കടന്നക്കരെ എത്തിയിരുന്നു...