ഓഖി ചുഴലിക്കാറ്റും അതിനെ കഷ്ടതകളും
ഓഖി ചുഴലിക്കാറ്റും അതിനെ കഷ്ടതകളിൽനിന്നും തീരദേശം ഇനിയുംകരകയറിയിട്ടില്ല എന്നാണല്ലോ വാർത്തകൾ സൂചിപ്പിക്കുന്നത്., കടൽ എന്നുകേൾക്കുമ്പോൾ ഓർമ്മവരുന്നു സുനാമിയും അഴീക്കലിൽ കണ്ട ദുരന്തവുമാണ്. ഓഖിയും കടലോരപ്രദേശങ്ങളിൽ വിതച്ച നഷ്ടങ്ങൾ ചെറുതുമല്ല. നൂറോളം പേരുടെ മരണത്തിനു കാരണമായത് വളരെ വേദനാജനകവും. പ്രകൃതി ദുരന്തങ്ങൾ തടയാൻ കഴിയില്ലെങ്കിലും സാങ്കേതിക വിദ്യകളുപയോഗിച്ചു അതിൽനിന്നും ഒഴിഞ്ഞുമാറുവാൻസാധ്യമാണെല്ലോ .

ദൂരദർശനിൽ വർത്തകേൾക്കുമ്പോൾ കാലാവസ്ഥാപറയുന്നതും ഓരോ സ്ഥലത്തെ താപനില പറയുന്നതുമൊക്കെ അരോചകമായിരുന്നെങ്കിൽ ഇവിടെ വന്നതിനു ശേഷം ഓരോ ദിവസവും പുറത്തിറങ്ങുന്നതിനുമുമ്പ് അതാതു സ്ഥലത്തെ താപനില മനസിലാക്കിവേണം ഡ്രസ്സ് തെരഞ്ഞെടുക്കുവാൻ, കൂടാതെ ഒരു ആഴ്ച പ്ലാൻ ചെയ്യുന്നത് തന്നെ ആ ആഴ്ചയിലെ കാലാവസ്ഥ നോക്കിയതിനു ശേഷമാണ്.ഇതിനൊക്കെ ആശ്രയിക്കുന്നത് മൊബൈൽ ആപ്പ്ളിക്കേഷനുകളെയും. സ്പേസ് ടെക്നോളജിയിൽ ഭാരതവും ഒട്ടും പുറകിലല്ല. എന്നാൽ അവ ഉപയോഗിക്കുന്ന വിധത്തിനും അത്തരം സാങ്കേതിക വിദ്യകളോടുള്ള താത്പര്യത്തിലും അല്ലെങ്കിൽ അതിനെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്നതിലുമുണ്ടായ വീഴ്‌ചയുമാണ് ഓഖി ഇത്രയും വലിയ ദുരന്തം കേരളത്തിലുണ്ടാക്കുവാനുള്ള കാരണം.
എല്ലാദിവസവും പ്രദേശികവർത്തയിലൂടെ അഥവാ ന്യൂസ് ചാനലിൽ കാലാവസ്ഥ പറഞ്ഞെങ്കിലോ ഗവർമെന്റ് സംവിധാനങ്ങൾ മുന്നറിയിപ്പ് തന്നെങ്കിൽ മാത്രമേ കടലിൽപോകുന്നതും കാലാവസ്ഥയുമൊക്കെ നമ്മൾ ശ്രധിക്കുവെങ്കിൽ ഇത്തരം ദുരന്തങ്ങൾ അവർത്തിച്ചുകൊണ്ടേയിരിക്കും. കേരളീയരിൽ പകുതിയിലധികം പേരും സ്മാർട്ഫോൺ സോഷ്യൽ മീഡിയ ഒക്കെ ഉപയോഗിക്കുമ്പോൾ അത്തരം സാദ്ധ്യതകൾ ഉപയോഗിച്ച് ഓരോ ആഴ്ച്ചയിലേയും ദിവസത്തെയും കാലാവസ്ഥയെക്കുറിച്ചു അവബോധമുണ്ടാക്കുന്നതും അതിനായി ജനങ്ങളെ ബോധവാന്മാരാക്കുന്നതും ഓഖിപോലെയുള്ളവ തടയുവാൻ സഹായിക്കും. മൊബൈൽ അപ്ലിക്കേഷൻ വഴിയോ ഫേസ്ബുക് പോലെയുള്ള മാധ്യങ്ങളോ മറ്റു രാജ്യങ്ങളിൽ ചെയ്യുന്നതുപോലെ കാലാവസ്ഥാവ്യതിയാനമുണ്ടെങ്കിൽ ജനങ്ങളെ അറിയിക്കുവാൻ ശ്രമിക്കുകയും ജനങ്ങൾ അത് കണക്കിലെടുത്തു പെരുമാറുകയും ചെയ്താൽ ഇത്തരം ദുരന്തങ്ങൾ ഒരുപരിധിവരെ തടയാം.
ആൻഡ്രോയിൽഡിൽ കിട്ടുന്ന മൊബൈൽ അപ്പ്ലിക്കേഷനുകളുടെ ലിസ്റ്റ് ഫോട്ടോയായി ചേർക്കുന്നു.
- NOAA Radar Pro
- Yahoo! Weather .
- 1Weather
- YoWindow Free
- Wild Weather
- AccuWeather