Friday, May 10, 2019

മണ്ണൂർക്കാവിലെ മാറ്റങ്ങൾ


മണ്ണൂർക്കാവിലെ മാറ്റങ്ങൾ

മൈനാഗപ്പള്ളിയുടെ വർത്തമാനകലാസാംസ്കാരിക ചരിത്രത്തിൽ മണ്ണൂർക്കാവിന്റെ മാനം വളരെവലുതാണ് , ഭക്തിയുടെയും സാംസ്കാരികതയുടെയും നിറവിൽ മണ്ണൂർക്കാവ്‌ കേന്ദ്രീകരിച്ചു നടക്കുന്ന കലാപ്രവർത്തങ്ങൾ കാണാതെ പോകുവാനും കഴിയില്ല. കേരളത്തിൽ ഏറ്റവുംകൂടുതൽ മുഴുനീളൻ കഥകളികൾ നടന്നിരുന്ന ക്ഷേത്രമായിരുന്നു മണ്ണൂർക്കാവ്‌, ഭക്തരുടെ സൗകര്യാർത്ഥം മുഴുനീളൻ കഥകളിക്കു പകരം  ഒരുകഥ വഴിപാടായി നടത്തുവാനുള്ള അവസരം ലഭിച്ചതോടെ മുഴുനീളൻ കഥകളിയുടെ എണ്ണം കുറഞ്ഞു. എന്നിരുന്നാലും  കഥകളിഫെസ്റ്റും കഥകളിയുമായി എന്നും മണ്ണൂർക്കാവ്‌ സമ്പുഷ്ടമാണ്. ഇത്തവണ മണ്ണൂർക്കാവിലെ എട്ടാമത്തെ കഥകളി ഫെസ്റ്റിവൽ ആണ് നടക്കുന്നത്. മുൻവർഷങ്ങളിൽ മണ്ണൂർക്കാവിലെ പ്രോഗ്രാമുകൾക്കെതിരെ ഞാൻ ഉൾപ്പെടെയുള്ളവർ ഉന്നയിക്കുന്ന ഏറ്റവും വലിയ ആരോപണമായിരുന്നു രാഷ്ട്രീയക്കാർക്കുനൽകുന്ന അമിതപ്രാധാന്യം. എന്നാൽ കഥകളി ഫെസ്റ്റ് ഏഴു വര്ഷം പിന്നിടുമ്പോൾ ക്ഷേത്രാചാരങ്ങളെ പരസ്യമായി അപമാനിക്കുകയും അതിലേറെ ആചാരലംഘനം നടത്തുവാൻ മുന്നിട്ടുനിന്നവരുമായ രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കുവാൻ മണ്ണൂർക്കാവ്‌ ഭരണസമിതി കാട്ടിയ നീതിയുക്തമായ തീരുമാനത്തെ അഭിനന്ദിക്കാതെ തരമില്ല. അതിനായി സമ്മർദ്ദം ചെലുത്തിയ ഭരണസമിതിയിലെയും പ്രതിപക്ഷഭാഗത്തേയും എല്ലാവര്ക്കും ആശംസകൾ. മണ്ണൂർക്കാവിന്റെയും മൈനാഗപ്പള്ളിയുടെയും കലാസാംസ്കാരിക മുന്നേറ്റത്തിന്റെ ഒരുപൊൻതൂവലാവാൻ ഇത്തവണത്തെ കഥകളിഫെസ്റ്റിനാവട്ടെ.

കഥകളിഫെസ്റ്റിന്റെ സംഘാടനത്തിൽ മുന്കാലങ്ങളെ അപേക്ഷിച്ചു കാതലായമാറ്റങ്ങളുണ്ടായെങ്കിൽ  കഴിഞ്ഞ പത്തുവർഷത്തിലധികമായി ഭക്തർ ആവശ്യപ്പെട്ടിരുന്ന ദേവപ്രശ്നം നടന്ന സമയംകൂടെ ആയതിനാൽഅവിടെ പ്രതിപാദിച്ചതും കേട്ടറിഞ്ഞതുമായ കുറച്ചു വിവരങ്ങളും മുൻകാലത്തെ പ്രവത്തങ്ങളിൽ ക്ഷേത്ര ഭരണസമിതിയിൽ നിന്നും  ലഭിച്ച അനുഭവനകളെയും ഒന്ന് താരതമ്യപ്പെടുത്തുവാൻ ശ്രമിക്കുന്നു.  വരും വർഷം ഓണാട്ടുകരയിലെ ആദ്യത്തെ ഉത്സവങ്ങളിൽ ഒന്നായ മണ്ണൂർക്കാവിലെ പറ പൊങ്കാല കെട്ടുത്സവം ഇവയിൽ എല്ലാം വലിയമാറ്റങ്ങൾ ഉണ്ടാവും , വീടുകൾ സന്ദർശിച്ചുള്ള പറയെടുപ്പ് ഓഴിവാകുന്നു അതിനുപകരം ഓരോ ഏരിയ കേന്ദ്രീകരിച്ചു ഇപ്പോൾ നടക്കുന്ന വിളക്കൻപോലികൾ പോലെ 100 - 150 വീട്ടുകാർ ചേർന്ന് ഒരിടത്തു പറയിടുകയും കൂടാതെ  അങ്ങനെയുള്ള ഇടങ്ങളിൽ അവർക്കു അന്നദാനം കലാപരിപാടികൾ ഒക്കെ സംഘടിപ്പിക്കുവാനും കഴിയും. , കഴിഞ്ഞ വർഷം ക്ഷേത്രഭരണസമിതിയുടെ അനുമതിയില്ലാതെ ക്ഷേത്ര പുറത്തുഉത്സവവുമായി ബന്ധപ്പെട്ടു പ്രോഗ്രാമുകൾ അനുവദിക്കില്ല എന്ന സ്വേച്ഛാധിപത്യ നിലപാടാണ് ഭരണസമിതി എടുത്തതെങ്കിൽ  വരുന്ന വർഷം മുതൽ ഓരോ ഇടങ്ങളിലും ഉത്സവ പരിപാടികൾ പറയുടെ ഭാഗമായി ഉണ്ടാകും അവയൊക്കെ ഭരണസമിതി co - ordinate ചെയ്യേണ്ടതായി വരുന്ന കാഴ്ച കഴിഞ്ഞവർഷത്തെ അവരെടുത്ത നിലപാടുകളിൽ നിന്നും ഏറെ വൈരുധ്യമുള്ളതാണ്. കഴിഞ്ഞ വര്ഷം ഞാൻ അടങ്ങുന്ന ഒരു സംഘം ഒരു മേളം ക്ഷേത്രഭരണസമിതിയുടെ അനുമതിയില്ലാതെ  രീതിയിൽ ഒരു പ്രോഗ്രാം നടത്തും എന്ന ആശങ്കയാണ് ഇത്തരം ഒരു സർക്കുലർ അവരെക്കൊണ്ടു ഇറക്കിച്ചത് എന്നും പറഞ്ഞു കേട്ടിരുന്നു.  എന്തായാലും മാറ്റം പ്രകൃതി നിയമമാണല്ലോ. മാറ്റങ്ങൾ ഉണ്ടാകട്ടെ.


മണ്ണൂർക്കാവ്‌ ഭരണസമിതിയിലെ ഒരാളുടെയും വീടുകൾ ചോർന്നൊലിക്കുന്നുഎന്ന്  തോന്നുന്നില്ല , എന്നാൽ
ചുറ്റമ്പല സമർപ്പണം കഴിഞ്ഞു ഒരു വർഷം കഴിയുന്നതിനു മുമ്പ് തന്നെ ചുറ്റമ്പലത്തിന്റെയും ഉപദേവതാ പ്രതിഷ്ഠകളുടെയും പലഭാഗങ്ങളും ചോർന്നൊലിക്കുന്നുവെന്നുപറഞ്ഞു കേട്ടു , കൂടാതെ ശ്രീകോവിലിൽ കുറെ മാറ്റങ്ങൾ വരുത്തണമെന്നും ഉപദേവതകളിൽ ചിലതിന്റെ സ്ഥാനം മാറ്റണമെന്നും പൂജാവിധാകളിലും മറ്റും കാതലായ മാറ്റം വരുത്തണമെന്നുമൊക്കെയാണ് ദേവപ്രശ്‌നം പറഞ്ഞുവെച്ചത്. ഇതിനൊക്കെവലിയ തുക മൈനാഗപ്പള്ളിയിൽ നിന്നും തന്നെ കണ്ടത്തേണ്ടി വരും. മണ്ണൂർക്കാവിലെ  കാര്യമായതിനാൽ എല്ലാവരും സഹകരിക്കും, പൊതുയോഗം ആവശ്യപ്പെട്ട ഫോറിൻസിക് ഓഡിറ്റിംഗ് ഇതുവരെ കഴിഞ്ഞുവെന്ന് തോന്നുന്നില്ല, ഒരുവർഷം ആകുന്നതിനു മുമ്പ് ഒരുവലിയ തുക ചെലവഴിച്ചു നിർമിച്ച ക്ഷേത്രത്തിന്റെ ഉറപ്പിനെ ബാധിക്കുന്ന തരത്തിലുള്ള ചോർച്ചകൾ ഒക്കെ കണ്ടത് വലിയരീതിയിലുള്ള അഴിമതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. വ്യക്തമായ ഓഡിറ്റിംഗ് ഉണ്ടാകട്ടെ, അഴിമതി കാട്ടിയവരെ കമ്മിറ്റിയിൽ നിന്നും പുറത്താക്കി നിയമനടപടി എടുക്കണം എന്നാണ് എന്റെ ഒരു ഇത്.

ഇത്രയും കാലം എന്താണ് തെളിവ് എന്നാരുന്നു ചോദ്യം എങ്കിൽ, ക്ഷേത്രത്തിന്റെ ചോർച്ചയും സ്വയഇഷ്ടപ്രകാരം താന്ത്രിക വിധിപ്രകാരമല്ലാതെ പ്രതിഷ്ഠകൾ നടത്തിയതും കാവ് വെട്ടി നശിപ്പിച്ചതുമൊക്കെ നമ്മുടെ മുന്നിൽ തന്നെയുള്ള തെളിവുകളാണ്. കൂടുതൽ തെളിവുകൾ ഫോറിൻസിക് ഓഡിറ്റിംഗിൽ തന്നെ കണ്ടെത്താം. ക്ഷേത്രത്തിലെ നിലവിലെ പ്രതിപക്ഷം ഇതിനുള്ള നടപടികളുമായി മുന്നോട്ടുപോകും എന്ന് പ്രത്യാശിക്കുന്നു.