ഒരുമാസത്തിലേറെയായി സോഷ്യൽ മീഡിയയിൽ അത്രസജീവമല്ല, അവധിക്കുനാട്ടിൽപോയതിനാലുംകൂടുതൽ സമയവും ആളുകളുമായി അടുത്ത് ഇടപെഴകുവാൻ ശ്രമിച്ചതിനാലും പലതിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്നു. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ആദ്യമായാണ് ഒരുമാസം അടുപ്പിച്ചു അവധികിട്ടുന്നത്. കൂടുതൽ സമയവും പലമേഘലയിലുള്ള സുഹൃത്തുക്കളുമായിസംവേദിക്കലും അവരുടെ വീടുകൾസന്ദർശനവും യാത്രകളുമായിരുന്നു. ( പലരെയും കാണുവാനും എന്തിനേറെ ഒന്ന് വിളിക്കുവാൻ പോലും കഴിഞ്ഞില്ല , പലർക്കും പരിഭവം ഉണ്ടെന്നറിയാം, സമയക്കുറവാണ് കാരണം) ഓരോ വ്യക്തികളുമായി സംസാരിക്കുമ്പോഴും വളരെ ഏറെ കാര്യങ്ങൾ പഠിക്കുവാൻശ്രമിച്ചു , എന്നാൽ അതിൽ ഏറ്റവും പ്രധാനം, സോഷ്യൽ മീഡിയ ജീവിതവുംസാധാരണ ജീവിതവും തമ്മിലുള്ള അന്തരം മനസിലാക്കുവാൻശ്രമിച്ചുവെന്നാണ്.
സോഷ്യൽ മീഡിയയിൽ എന്തിനെയും എതിർക്കുന്നതും മറ്റുള്ളവരെ മുൻവിധിയോടെ വിമർശിക്കുന്നതുമായ ഒരു പ്രകൃതം, കൂടാതെ നമ്മുടെ കുറവുകളെ മനസിലാക്കുന്നതിനേക്കാൾ ഉള്ളവ പെരുപ്പിച്ചു കാണിക്കുവാൻ ശ്രമിക്കുന്നതുപോലെ ഒരു സംസ്കാരം. നേരിട്ട് കാണുമ്പൊൾ പോലും സംസാരിക്കുവാൻ കഴിയാത്ത ഫേസ്ബുക് സുഹൃത്തുക്കൾ, ഏതു പോസ്റ്റിട്ടാലും ഒന്നും നോക്കാതെ ലൈക് നൽകുന്ന ഫ്രീക്കൻമാർ, പ്രൊഫൈൽ പിക്ചർ എഡിറ്റ് ചെയ്തു മാസ്മരിക ലോകത്തു വിജരിക്കുന്ന യുവ തലമുറ , രാഷ്ട്രീയമായും മതപരമായും സ്പർധ വളർത്തുവാൻ ശ്രമിക്കുന്ന ഒരുകൂട്ടം വേറെയും, അതിനെ സപ്പോർട്ട് ചെയ്തു സാധാരണക്കാരിൽ ഭീതിയുളവാക്കുന്ന മാധ്യമ പ്രവർത്തനം.
അതിലെല്ലാം ഉപരി പൊതുവെ നിയമം പാലിക്കപ്പെടുന്നതിനേക്കാൾ പാലിക്കപ്പെടാതിരിക്കുവാൻ ശ്രദ്ധിക്കുന്നതുപോലെ , ട്രെയിൻ യാത്രക്കിടയിൽ ഒരു മധ്യവസ്കരനായ റിട്ടയേർഡ് ആർമി ഓഫിസർ പറഞ്ഞതുപോലെ ഇന്ത്യക്കാർ ഭരിക്കപ്പെടേണ്ടവരാണ്, കാരണം നമ്മൾ സ്വയം നിയമം പാലിക്കില്ല , എല്ലാ തലത്തിലും അത് കർക്കശമായി പാലിക്കപ്പെടുവാൻ നിര്ബന്ധിക്കപ്പെടണം. ഇനിയും കുറെ പറയുവാനുണ്ട്.
സമയക്കുറവിനാൽ നിർത്തട്ടെ...
പിന്നീട് ഒരിക്കൽ ആവാം.