മുഹമ്മദിക്ക, ന്റെ ഒരു മുതിർന്ന ജേഷ്ഠൻ ,
ചെറുപ്പകാലത്ത് ചുക്കുചേരാത്ത കഷായം ഇല്ല എന്ന് പറയുന്നതുപോലെ മൈനാഗപ്പള്ളിയിൽ ഞാൻ ഇല്ലാത്ത പ്രശ്നങ്ങൾ ഇല്ല എന്ന കാലഘട്ടം,എന്നെ നല്ല നടപ്പു നടത്താനായി നിനക്ക് എന്തുകൊണ്ട് ആ മുഹമ്മദ് ഖാനെ കണ്ടു പേടിച്ചുകൂടാ എന്ന് വീട്ടുകാരുടെ ഇടക്കുള്ള ചോദ്യം മാണ് മുഹമ്മദിക്കായെ എനിക്ക് പരിചയപ്പെടുത്തി തരുന്നത്.. ഉറ്റ സുഹൃത്ത് ലത്തീഫിന്റെ വലിയവാപ്പയുടെ മോൻ. പഠിക്കുന്ന സമയം ഒരുപാര ആയിരുന്നെങ്കിലും ഇടയ്ക്കു സൈക്കളിൽ വീട്ടിൽ വരുകയും ഞാനുമായിട്ടൊക്കെ സംസാരിക്കും , കക്ഷി ഒരിക്കലും എന്നെയും ലത്തീഫിനെയും ഉപദേശിച്ചിട്ടില്ല. എന്നരീതിയിൽ നടക്കണമെന്നും പറഞ്ഞില്ല. ഒരു സൗമ്യനായ മനുഷ്യൻ.
ഒരുപക്ഷേ കക്ഷി PG എടുത്തതുകൊണ്ടാവാം ഞാനും ഒരു PG എടുക്കണം എന്ന് ചിന്തിച്ചത്. പഠിച്ചിറങ്ങിയപ്പോൾ തന്നെ കക്ഷിക്ക് LDC കിട്ടിയിരുന്നു. മൈനാഗപ്പള്ളി പബ്ലിക് ലൈബ്രറിയിൽ നിന്നും PSC കോച്ചിങ് വഴി ജോലി കിട്ടിയ ആദ്യ ബാച്ചിൽ ഒരാൾ. പിന്നീട് ഇക്കയ്ക്കു SI സെലെക്ഷൻ കിട്ടിയപ്പോൾ ഗ്രൗണ്ടിൽബാഡ്മിന്റൺ കളിക്കുന്നതിനിടക്ക് കുറച്ചു സമയം കക്ഷിയുടെ ട്രയിനിങ് സപ്പോർട്ട് ചെയ്യാൻ കഴിഞ്ഞു. അതിനു ശേഷം ഞങ്ങൾ കണ്ടിട്ടില്ല. ഇക്കയെ ചെറുപ്പം മുതലേ അറിയുന്ന ഒരു വ്യക്തി എന്ന നിലയിൽ ഇക്ക എല്ലാ കാലവും നല്ലതിന് വേണ്ടി മാത്രമേ നിലകൊള്ളു... കക്ഷി ആരീതിയിൽ ജീവിച്ചു വന്ന ഒരു മനുഷ്യൻ ആണ്...
അറിയുന്ന പോലീസ് രണ്ടിടി കൂടുതൽ തരും എന്ന് പറയുന്നപോലെ എന്നെങ്കിലും ഇക്കയുടെ മുമ്പിൽ പോയി പെട്ടാൽ പണികിട്ടും അത് വേറെ കാര്യം....