മണ്ണൂർക്കാവിൽ പൊങ്കാല കഴിഞ്ഞെല്ലാവരും വീടണഞ്ഞു... മേളം സംഘാടകർക്ക് ഇനിയുള്ള കുറച്ചു മണിക്കൂറുകൾ വളരെ പ്രധാനം, തട്ടിന്റെ പണി പുരോഗമിക്കുന്നു...
പെരുവനവും കൂട്ടരുടെയും മണ്ണൂർക്കാവിലേക്കു യാത്ര പകുതിപിന്നിട്ടുകാണും... രണ്ടു വർഷങ്ങൾക്കു ബാംഗ്ലൂരിൽ നിന്നും അവധിക്കുവന്ന സമയം മണ്ണൂർക്കാവിൽപോയിവരുന്ന വഴി നവമിയിൽ ബോംബയിൽ നിന്നും വന്ന മുതിയണ്ണനെ കാണാൻ കയറിയപ്പോൾ അവിടെകൂടിയിരുന്ന അനിലണ്ണനും സജു സാറും ഹരി സാറും ബോസും അനുവുമെല്ലാം എന്തോ പറയുന്നതിനിടയിലാണ് തൃശൂർപ്പൂരത്തെ കുറിച്ചുള്ള ചർച്ചകൾ വന്നത്.. പൂരം മേളത്തിലേക്കും മണ്ണൂർക്കാവിൽ മേളം എന്ന ആശയത്തിലേക്കും വഴിമാറി... സോഷ്യൽ മീഡിയയുടെ സഹായത്താൽ നമുക്ക് നോക്കാം എന്നും പറഞ്ഞു പിരിയുമ്പോൾ ഇന്നിവിടെ ഇങ്ങനെ എത്തി നിൽക്കുമെന്ന് ഒരുധാരണയും ഉണ്ടായിരുന്നില്ല...
നാട്ടിലെ ക്ലബ്ബായ കെ ആർ സിയുടെ ഭാഗമായി നിന്നുള്ള ഫുട്ബോൾ ടൂർണമെന്റുകൾ, ഓണപരിപാടികൾ ശ്രമദാനങ്ങൾ വാട്സ്ആപ് പ്രചാരത്തിൽ വന്നതിനുശേഷം സുഹൃത്തുക്കൾ അടങ്ങിയ ഒന്നുരണ്ടു ഗ്രൂപ്പുകളിലൂടെയുള്ള സാമ്പത്തിക സഹായങ്ങൾ. അതായിരുന്നു അതുവരെയുള്ള പ്രവർത്തി പരിചയം. 60 പേരിൽ കൂടുതൽ അടങ്ങുന്നവരുടെ മേളം അതിന്റെ സാമ്പത്തികം മുഴുവൻ മൈനാഗപ്പള്ളിക്കാരായ സോഷ്യൽ മീഡിയ സുഹൃത്തുക്കളിൽ നിന്നും കണ്ടെത്തുക, ആദ്യപടി മേളത്തെ കുറിച്ചൊരു അഞ്ചുമിനിറ്റ് ഓഡിയോ റെക്കോർഡ് ചെയ്തു സുഹൃത്തുക്കൾക്കയച്ചു...ചിലർ വിമർശിച്ചു.. ചിലർ മറ്റുള്ള സുഹൃത്തുക്കൾക്ക് കൈമാറി... അങ്ങനെ മുപ്പതു പേരിൽ താഴെയുള്ള ഒരു ഗ്രൂപ്പ് ഉണ്ടായി. ഉദയ ജംഗ്ഷൻ , കടപ്പ, തെങ്ങുംതടത്തിൽ മുക്ക് , സൊസൈറ്റി മുക്ക് , തൊട്ടുമുഖം കൂടാതെ ആശാരിമുക്ക് ഭാഗത്തുനിന്നുള്ള സുഹൃത്തുക്കളെ കണ്ടെത്തി കൂടെകൂട്ടി... അവരിലൂടെ മറ്റുപലരും ഞങ്ങളിലേക്കെത്തി ഫോർവേഡുകളും രാഷ്ട്രീയവും ആദ്യമേ നിരോധിച്ചതിനാൽ ഗ്രൂപ്പിലെ മെസ്സേജുകൾ വിരളം.
ഇടയ്ക്കു ശ്രീകുമാർ സാറിനെ വിളിച്ചു കാര്യം പറഞ്ഞു , സാറിന്റെ മേളത്തോടുള്ള കാഴ്ചപ്പാട് ആവേശം കൊള്ളിക്കുന്നതായിരുന്നു.സിബി സാറിനെക്കൊണ്ട് ശ്രീകുമാർ സാറുമായി സംസാരിപ്പിക്കുകയും സാറിന്റെ സ്വകാര്യ ആവശ്യത്തിനുണ്ടാക്കിയ ബാങ്കക്കൗണ്ട് മേളത്തിനായി മാത്രം സർ നൽകി..അക്കൗണ്ട് നമ്പർ നൽകി ദിവസത്തിനുള്ളിൽ സുഹൃത്തിന്റെ റെഫെറൻസ് വഴി കൂടെ കൂടിയ രാധാകൃഷ്ണൻ ചേട്ടൻ ആദ്യതുക അക്കൗണ്ടിൽ തന്നു.. മേളം ഇത്തവണ യാഥാർഥ്യമാക്കണമെന്ന ഭരിച്ച ഉത്തരവാദിത്വം എല്ലാവരും ഏറ്റെടുത്തു. സിബി സാറിന്റെ നേതൃത്വത്തിൽ വലിയ ഒരു ക്യാമ്പയിൻ തന്നെ നടന്നു... അവരവരാൽ കഴിയുന്നത്ഓരോരുത്തരും ചെയ്തു...ഇതിനിടയിലുണ്ടായ പലപ്രതിസന്ധികളും കൂട്ടായ്‌നിന്നു പ്രതിരോധിച്ചു... ഒരു ദേശത്തെ ഒന്നിപ്പിക്കാൻ ഒരു ക്ഷേത്രത്തിനു മാത്രമേ കഴിയുകയുള്ളു എന്നചോല്ലിന്റെ നേർക്കാഴ്ചയാണ് മണ്ണൂർക്കാവ് മേളം. വ്യവസ്ഥാപിതമായ ചട്ടക്കൂടുകളിൽ ഇളവുനൽകി മേളം യാഥാർഥ്യമാക്കുവാൻ സഹായിച്ച ക്ഷേത്രം ഭരണസമതിക്കും കരക്കാർക്കും എല്ലാ പ്രതിസന്ധിയും തരണം ചെയ്യുവാൻ മേളംസംഘാടകരെ സഹായിച്ച സെക്രട്ടറി രവിയണ്ണനും കൂടെ നിന്ന എല്ലാവര്ക്കും നന്ദി.

അതിലെല്ലാം ഉപരി ഇന്റർനെറ്റ് ഉപയോഗിക്കാൻ തുടങ്ങിയ കാലം മുതൽ വീട്ടിൽനിന്നും വിവാഹ ശേഷം ഭാര്യയിൽനിന്നും വന്നുവന്ന് ശ്രീകുട്ടിയിൽനിന്നും കേട്ടുതുടങ്ങിയ ആരോപണമാണ് സോഷ്യൽ മീഡിയ ഉപയോഗവും മൊബൈൽ അഡിക്ഷനും... മണ്ണൂർക്കാവ് മേളം അതിനുള്ള ഉത്തരങ്ങളിൽ ഒന്നാവും എന്നാണ് പ്രതീക്ഷ. വെട്ടിക്കാട്ടും മേളം ഏന്നൊരു ആശയം ഉരുത്തിരിഞ്ഞു വരുന്നുണ്ട്... അതിനെ കുറിച്ച് വഴിയേ പറയാം.
മൈനാഗപ്പള്ളിക്കാർക്കെല്ലാം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐശ്വര്യപൂർണ്ണമായ മകരപൊങ്കൽ ഉത്സവാശംസകൾ..
ഉച്ചക്ക് മൂന്നുമണിക്ക് തുടങ്ങുന്ന മേളം എല്ലാവരും കൂടുമല്ലോ..