ജിഷ്ണുവിനും വേണം നീതി...
അപ്പോൾ ചോദിക്കാം ജിഷക്ക് കിട്ടിയോ... ജിഷയുടെ ഖാദകനെ നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ കഴിഞ്ഞേക്കാം... നിയമ വ്യവസ്ഥയിൽ വിശ്വാസം ഉണ്ട് , അതിനായി കാത്തിരിക്കുന്നു....
ജിഷ്ണുവിന് എന്താണ് പറ്റിയത്, സമീപകാലത്തായി പ്രൊഫഷണൽ കോളേജുകളിൽ നടക്കുന്ന മാനേജ്‌മന്റ് ഗുണ്ടായിസത്തിന്റെ അവസാന ഇര. ബിടെക് കോളേജിൽ അഡ്മിഷൻ എടുക്കുമ്പോൾ കുറെ സ്വപ്നങ്ങളുമായി ആണ് ഓരോ കൗമാരക്കാരനും ക്യാമ്പസിലേക്കു കടന്നുവരുന്നത്. ഇപ്പൊ പഴയ കാലം അല്ലല്ലോ... സോഷ്യൽ മീഡിയയും മൊബൈലും എല്ലാം അരങ്ങു തകർക്കുന്നു... അപ്പോൾ അവരുടെ സ്വപ്നങ്ങൾക്ക് അതിരുകൾ ഉണ്ടാകില്ല... അങ്ങനെ വന്ന ജിഷ്ണു , ഒരു ബ്രില്ലിയൻറ് സ്റ്റുഡന്റ് മാനേജ്മെന്റിയോ അദ്ധ്യാപകരുടെയോ പീഠനത്താൽ ആത്മഹത്യ ചെയ്തു എന്നാൽ നമ്മുടെ പ്രൊഫഷണൽ കോളേജ് ക്യാമ്പസ് എത്രത്തോളം അധപതിച്ചു എന്ന് വേണം കരുതാൻ. ക്യാമ്പസ് എല്ലാം CCTV ക്യാമറയുടെ കീഴിവരുന്നത് വ്യക്തി സ്വാതന്ത്രത്തിലേക്കുള്ള കടന്നു കയറ്റമാണ്. സെക്യൂരിറ്റിക്കായി CCTV ക്യാമെറാകൾ ആവശ്യമായി വന്നേക്കാം... എന്നാൽ ഒരു രീതിയിലുള്ള സംഘടനാ പ്രവർത്തനവും കൂട്ടായിട്ടുള്ള ചർച്ചകളും അത് വഴി ഒരുക്കുന്നില്ല എങ്കിൽ എവിടെയൊക്കെ CCTV വരണം എന്ന നിർദ്ദേശങ്ങൾ govt മുമ്പോട്ട് വെക്കണം.
ആര് വർഷത്തെ പ്രൊഫഷണൽ പഠന സമയത്തു പലരീതിയിലുള്ള പ്രശ്നങ്ങളിലും ഇടപെടുകയും പല തവണ സസ്പെന്ഷന് അന്വേഷണങ്ങൾ ഒക്കെ നേരിടേണ്ടി വന്നപ്പോൾ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും മനുഷ്യത്വമുള്ള കുറെ അദ്ധ്യാപകരുമായിരുന്നു സഹായിച്ചത്. സീനിയർസിൽ ഉണ്ടായിരുന്ന സംഘടനാ പാടവമുള്ളവർ മറ്റുള്ളവരെ സഹായിക്കാൻ മനസ്സുള്ളവർ ഓരോ കാലഘട്ടത്തിലും തന്ന സഹായം മറക്കാൻ പറ്റില്ല. ആ ഒരു സംസ്കാരം ഇപ്പോൾ കലാലയങ്ങൾക്കു നഷ്ടമായി.
ഇനി ഒരു ജിഷ്ണു നമ്മുടെ മുമ്പിൽ ഉണ്ടാകരുത്... കൗമാര കാലത്തു കിട്ടുന്ന ഓരോ സസ്പെന്ഷനും പണിഷ്‌മെന്റും ഒറ്റയ്ക്ക് നേരിടേണ്ടി വരുന്നത് ദുസ്സഹമാണ്. അതൊന്നു കടന്നുകിട്ടിയാൽ അവനു കിട്ടുന്ന മനക്കട്ടി അപാരവും. അവിടെയാണ് ജിഷ്ണു പരാജയപ്പെട്ടത്. ഇന്ന് ക്യാമ്പസുകളിൽ സീനിയർ ജൂനിയർ ബന്ധങ്ങൾ ഇല്ല ... സുഹൃത്ത് ബന്ധങ്ങൾ സോഷ്യൽ മീഡിയയിൽ മാത്രം ആയി ചുരുങ്ങി... ക്യാമ്പസുകൾ വ്യക്തികളിലേക്കു ചുരുങ്ങിയതിന്റെ ദുരവസ്ഥ. ഒരു പക്ഷേ ഒരു കൂട്ടുകാരൻ ഒരു സീനിയർ അവനോടൊന്നു ആ സമയം സംസാരിച്ചിരുന്നു വെങ്കിൽ തീരാവുന്ന പ്രശ്നം. അവിടെയാണ് വിദ്യാർത്ഥി സമൂഹം പരാജയപ്പെട്ടത്.
എന്നാൽ സോഷ്യൽ മീഡിയയുടെ ആനന്ദ സാധ്യതകൾ ഉപയോഗിച്ച് ക്യാമ്പസുകളിൽ വിസ്തൃദവും ദൃഢവുമായ ബന്ധങ്ങൾ ഉണ്ടാക്കി എടുക്കുകയും അതുവഴി ഓരോരുത്തർക്കും ഉണ്ടാകുന്ന പ്രശ്നങ്ങൾ ഷെയർ ചെയ്തു അതിനു വേണ്ട സഹായങ്ങൾ പരസ്പരം ചെയ്യാൻ ശ്രമിക്കുകയും ചെയ്താൽ CCTV യും ഇടിമുറികൾക്കും ഇപ്പോഴുത്തെ കുട്ടികളെ ഒന്നും ചെയ്യാൻ കഴിയില്ല... പഴയ അദ്ധ്യാപകർ മാനസികമായ സപ്പോർട്ട് തന്നിരുന്നത് വ്യക്തി സംവാദങ്ങളിലൂടെ ആയിരുന്നു എങ്കിൽ അവരും സോഷ്യൽ മീഡിയയിലൂടെ കുട്ടികളുമായി സംവദിക്കേണ്ട കാലഘട്ടം അതിക്രമിച്ചു.
ഓരോ കോളേജിൽ അഡ്മിഷൻ എടുക്കുമ്പോഴും അവിടെ കുട്ടികൾക്ക് അവരുടെ പ്രശ്നങ്ങൾ തുറന്നു സംസാരിക്കാനുള്ള വേദിയുണ്ടോ എന്ന് ഓരോ രക്ഷിതാക്കളും അന്വേഷിച്ചറിയണം. അതിനു വേണ്ട initiative PTA യുടെ ഭാഗത്തു നിന്നുമാണ് ഉണ്ടാകേണ്ടത്. അതിലെല്ലാം ഉപരി നമ്മൾ ഒരു ഡിജിറ്റൽ യുഗത്തിലായാണ് ജീവിക്കുന്നത്. ഒരു whats ആപ് / ഫേസ്ബുക് മെസ്സേജിലൂടെ അല്ല എങ്കിൽ ഒരു ഇമെയിലിലൂടെ സ്വന്തം പ്രശ്നങ്ങൾ നിയമപാലകരെ അറിയിക്കാനുള്ള സിസ്റ്റം ഉണ്ടാകണം. RTI ക്കു വരെ ഐഡന്റിറ്റി വേണ്ടാത്ത കാലത്തു ഇത്തരം പരാതികൾക്ക് ഐഡന്റിറ്റി വേണം എന്ന നിർബന്ധം വെക്കുകയുമരുത്.
ഓരോ കോളേജിൽ അഡ്മിഷൻ എടുക്കുമ്പോഴും അവിടെ കുട്ടികൾക്ക് അവരുടെ പ്രശ്നങ്ങൾ തുറന്നു സംസാരിക്കാനുള്ള വേദിയുണ്ടോ എന്ന് ഓരോ രക്ഷിതാക്കളും അന്വേഷിച്ചറിയണം. അതിനു വേണ്ട initiative PTA യുടെ ഭാഗത്തു നിന്നുമാണ് ഉണ്ടാകേണ്ടത്. അതിലെല്ലാം ഉപരി നമ്മൾ ഒരു ഡിജിറ്റൽ യുഗത്തിലായാണ് ജീവിക്കുന്നത്. ഒരു whats ആപ് / ഫേസ്ബുക് മെസ്സേജിലൂടെ അല്ല എങ്കിൽ ഒരു ഇമെയിലിലൂടെ സ്വന്തം പ്രശ്നങ്ങൾ നിയമപാലകരെ അറിയിക്കാനുള്ള സിസ്റ്റം ഉണ്ടാകണം. RTI ക്കു വരെ ഐഡന്റിറ്റി വേണ്ടാത്ത കാലത്തു ഇത്തരം പരാതികൾക്ക് ഐഡന്റിറ്റി വേണം എന്ന നിർബന്ധം വെക്കുകയുമരുത്.
കുറ്റക്കാർ ശിഷിക്കപ്പെടേണം... എന്നാൽ ഇനി ഒന്ന് ഇങ്ങനെ ഉണ്ടാകാതിരിക്കാൻ നമ്മുടെ കുട്ടികൾക്കായി നമുക്ക് എന്ത് ചെയ്യാൻ കഴിയും....