Wednesday, June 12, 2019

വാട്ടസ്ആപ് ഗ്രൂപ്പുകൾ നിയന്ത്രിക്കുന്ന വിധം

അനുവാദം ഇല്ലാതെ വാട്ടസ്ആപ് ഗ്രൂപ്പിൽ ചേർക്കുന്നതും അതുമൂലം ഉണ്ടാകുന്ന തലവേദനകൾക്കും വാട്ടസ്ആപ് തന്നെ ഒരു പരിഹാരം നൽകിയിരിക്കുന്നു.

കഴിഞ്ഞ ദിവസമാണ് ഞാൻ തന്നെ അത് കണ്ടെത്തിയത്.
വാട്ടസ്ആപ് സെറ്റിങ്സിൽ പോയതിനു ശേഷം അക്കൗണ്ട് (Account ) ൽ ടച്ച് ചെയ്യുക, അപ്പോൾ പ്രൈവസി ( Privacy ) സെക്യൂരിറ്റി മുതലായ ഓപ്‌ഷൻസ് ഡിസ്പ്ലേ ചെയ്യും, അതിൽ പ്രൈവസി ( Privacy ) യിൽ ടച്ച് ചെയ്യുക.

അതിൽ ഗ്രൂപ്സ് ( Groups ) എന്ന ഓപ്ഷൻ ടച്ച് ചെയ്യുക, അതിൽ പൊയിൽ Nobody  , അല്ലെങ്കിൽ my contacts എന്നതിൽ നിങ്ങള്ക്ക് ആവശ്യം ഉള്ളത് സെലക്ട് ചെയ്യുക.

Nobody  എങ്കിൽ ആർക്കും നിങ്ങളെ ഗ്രൂപുകളിൽ ആഡ് ചെയ്യുവാൻ കഴിയില്ല, മൈ കോൺടാക്ട് എങ്കിൽ നിങ്ങളുടെ ഫോണിൽ നമ്പർ സേവ് ചെയ്തിട്ടുള്ളവർക്ക് നിങ്ങളെ ഗ്രൂപ്പിൽ ആഡ് ചെയ്യാം.

ഗ്രൂപ്പ് കളിൽ നിന്ന് രക്ഷപെടുവാൻ ആഗ്രഹിക്കുന്നവർക്ക് ഗുണകരം ആകും എന്ന് പ്രതീക്ഷിക്കുന്നു,പുതിയ അറിവാണ്, മറ്റുള്ളവർക്കായി ഷെയർ ചെയ്യാം.

സവീഷ്