My India , The India Eternal (എന്റെ ഇന്ത്യ , സനാതന ഭാരതം.
സ്വാമി വിവേകാന്ദ)
കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഈ പുസ്തകത്തിനോടൊപ്പമാണ് , സാധാരണ ഒരു ബുക്ക് കിട്ടിയാൽ ആദ്യ രണ്ടു പേജ് വായിച്ചതിനു ശേഷം മടക്കി വൈക്കലാണ് പതിവ്. എന്നാൽ ഇവിടെ വായിച്ച പലഭാഗങ്ങളും പലതവണ വായിച്ചു അർദ്ധം മനസിലാക്കുവാൻ ശ്രമിക്കുന്നു, കൂടാതെ വളരെ സ്വാധീനിച്ച ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ കോപ്പി ചെയ്യുന്നു, അത്രത്തോളം സ്വാധീനിക്കുവാൻ കഴിഞ്ഞ ബുക്കുകളിൽ ഒന്ന്. പുസ്തകം അവസാനിക്കുന്നത് ഇങ്ങനെയാണ് രവീന്ദ്രനാഥ ടാഗോർ റോമൈൻ റോളണ്ടിനോട് പറഞ്ഞു ഭാരതത്തെ അറിയണമെങ്കിൽ നിങ്ങൾ വിവേകാനന്ദനെ വായിക്കണം.
കർമ്മം ചെയ്യുക പ്രതിഫലം ഇച്ഛിക്കാതെയെന്നു ഗീതയുടെ പരാമർദ്ധവും ആശ വെടിഞ്ഞു സന്തോഷം നേടുവാൻ പറയുന്ന ബുധനെയും ബുദ്ധിസത്തിലെ നിരീശ്വര വാദത്തെയും ലോകം ഒരു മതത്തിന്റേതു മാത്രമല്ല എല്ലാത്തിനെയും ഉൾക്കൊള്ളുവാൻ പഠിപ്പിക്കുന്ന mother of religion ആയ ഹിന്ദുവിസത്തെയും നില നിൽക്കുന്ന ജാതി വ്യവസ്ഥയെയും ബ്രാഹ്മണ അധിപത്യത്തെയും ചോദ്യം ചെയ്യുവാനും സ്വാമിജി മറക്കുന്നില്ല. ശ്രീരാമനെ പോലെ പലരുണ്ടാവാം എന്നാൽ സീതയെ പോലെ പരിശുദ്ധയും നന്മവതിയുമായ ഒരാളെ ഉണ്ടാകു എന്ന് ഉദ്ധരിച്ചു കൊണ്ട് ഭാരത സ്ത്രീത്വത്തെയും പരിചയപ്പെടുത്തുന്നു. ശ്രീകൃഷ്ണന്റെ അനാഥമായ പ്രണയവും നിസ്വാർഥതയും ഗീതവചനകളും ഉദ്ധരിക്കപ്പെടുന്നു.
അതിലെല്ലാം ഉപരി നീ കണ്ടെത്തുവാൻ ശ്രമിക്കുന്ന ദൈവം നിന്റെ നിന്നിലാണെന്നും മറ്റുള്ളവർക്ക് സേവനം ചെയ്യുകയാണ് ജീവിതലക്ഷ്യമാകേണ്ടതെന്നും സ്വാമി ഓർമിപ്പിക്കുന്നു. നിന്നിലെ ദൈവിക അംശത്തെ കണ്ടെത്തുക വഴി നീ സമ്പർക്കം പുലർത്തുന്ന ഏതൊന്നിലും ദൈവീക അംശം ഉള്ളതായി മനസ്സിലാക്കുകയും അതിലൂടെ രാജ്യ നന്മക്കായും ലോകനന്മക്കായും പ്രവർത്തിക്കുവാൻ സ്വാമി ആവശ്യപ്പെടുന്നു. മാനവരാശിയുടെ വിശപ്പകറ്റാതെ പുരോഹിതവർഗം പറയുന്നകേട്ടു ഗോ സംരക്ഷണത്തിനായി ഇറങ്ങുന്നവരെ വിമർശിക്കുവാനും സ്വാമിജി മറന്നില്ല. പിന്നോക്കം നിൽക്കുന്നവരുടെ ഉന്നമനത്തിനായി വിദ്യാഭാസവും സാങ്കേതിക വിദ്യയും ഉപയോഗിക്കുവാൻ പറയുമ്പോഴും ഭാരത സംസ്കാരം കാത്തുസൂക്ഷിക്കുവാനും ഓർമ്മിപ്പിക്കുന്നു.
പറയുവാനും എഴുതുവാനും ഏറെയുണ്ട്.നവഭാരതം കെട്ടിപ്പടുക്കുവാൻ ശ്രമിക്കുന്നവരും രാജ്യനന്മ ആഗ്രഹിക്കുന്നവരും ഭാരതമെന്തെന്നും ഭാരത സംസ്കാരമെന്തെന്നും മനസ്സിലാക്കുവാൻ ശ്രമിക്കുന്നവരും തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളിൽ ഒന്ന്.
My India , The India Eternal
[മലയാളം വേർഷൻ ഉണ്ടോ എന്നറിയില്ല, അറിയുന്നവർ ഡീറ്റെയിൽസ് ഷെയർ ചെയ്യുമല്ലോ. ]