ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു. പുതുതായി പണികഴിപ്പിച്ച ചുറ്റമ്പലം നനഞ്ഞു നിന്നു , അവർ വന്നത് പളനിക്കുപോകാനുള്ളകാവടി പൂജിക്കുന്നതിനും.ഒരു പക്ഷെ വര്ഷങ്ങള്ക്കു ശേഷം അവനെ കണ്ടത് അവിടെവെച്ചാണ്. അതിനു മുമ്പ് എന്നാണ് കണ്ടതെന്ന് ഓർമയില്ല. ഒരു പക്ഷെ നേരിട്ട് സംസാരിച്ചിട്ടുംപോലും ഉണ്ടാവില്ല. അവന്റെ ഇപ്പോഴുത്തെ പ്രായം 24 , ഞാൻ നാട്ടില്നിന്നുപോകുംമ്പോൾ അവൻ ഒരു കൗമാരക്കാരൻ പോലും ആയിട്ടുണ്ടാവില്ല. കണ്ടപാടെ അടുത്തുവന്നു. ഞാൻ അപ്പോൾ അവനോടു ചോദിച്ച വാചകം നീ എന്നെ പറ്റിക്കുവാരുന്നോ... എന്താ അണ്ണാ അങ്ങനെ ചോദിച്ചേ.. അല്ല നിന്നെ കണ്ടാൽ കുഴപ്പം ഒന്നും ഇല്ലല്ലോ... അണ്ണാ അത് ഞാൻ നേരുത്തെ പറഞ്ഞിട്ടില്ലേ.. എന്നെ കണ്ടാൽ ഒന്നും പറയില്ല. പക്ഷെ അന്ന് വയ്യാരുന്നു.. ഇപ്പൊ അതെല്ലാം മാറി.. കുറച്ചു പ്രഷർ ഇഷ്യൂ ഉണ്ട്.. ഞങ്ങൾ നാളെ പളനിക്കുപോകുന്നു.. കാറിൽ ആണ് പോകുന്നത്.. ഡ്രൈവ് ചെയ്യണം.. പ്രഷർ ഉണ്ടെങ്കിൽ രാത്രി ഉറക്ക ഒളിച്ചു ഡ്രൈവ് ചെയ്യണ്ട.. തലവേദനവരും.. കൂടാതെ തമിഴ്‌നാട്ടിൽ നല്ല റോഡ് ഉണ്ടാവും. അമിത വേഗതയും വേണ്ട... അത്രയും പറഞ്ഞു നിർത്തിയപ്പോഴേക്കും പൂജാരി പുറത്തു വന്നു... അവർ പൂജിച്ച മയില്പീലിയും വാങ്ങി ക്ഷേത്രത്തെ വലംവെച്ചു നടന്നകന്നു.
കഴിഞ്ഞ രണ്ടു മാസമായി ഞായറാഴ്ചകൾ തിരുവനന്തപുരത്താണ്. ശ്രീകുട്ടിയുടെ നാടോടിനൃത്തത്തിന്റെ അരങ്ങേറ്റത്തിന്റെ പരിശീലനം നടക്കുന്നു. അതൊഴിവാക്കരുതെന്നു പഠിപ്പിക്കുന്നെടുത്തുനിന്നും പറഞ്ഞിട്ടുണ്ട്. വൈകുന്നേരത്തെ നടത്തം കഴിഞ്ഞു ഞാനും ചിന്നുവും എന്റെ വാട്സാപ്പ് ഗ്രൂപ്പിനെക്കുറിച്ചും മറ്റുമായിരുന്നു സംസാരിച്ചിരുന്നത്. വളരെ അധികം സമയം സോഷ്യൽ മീഡിയയിൽ കളയുന്നു, ഒഴിവാക്കുവാൻ കഴിയുന്നതൊക്കെ ഒഴിവാക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. കുറെ ഒക്കെ ഒഴിവാക്കി. അപ്പോഴാണ് ഒരു ഫോട്ടോ മെസ്സേജ് ശ്രദ്ധയിൽ പെട്ടത്. ആദ്യം കണ്ടപ്പോൾ വിശ്വസിക്കാൻ പറ്റിയില്ല, അപ്പോൾ തന്നെ ഫോൺ എടുത്തു മഹേഷിനെ വിളിച്ചു. അണ്ണാ സത്യമാ.. ഉച്ചക്കായിരുന്നു. ആരുണ്ട് കൂടെ, ഫോൺ നമ്പർ അയക്കു.. ഞാൻ പോകാം. മഹേഷ് സുബിന്റെ നമ്പർ അയച്ചു തന്നു. വിളിച്ചപ്പോൾ അവർ അന്തപുരി ഹോസ്പിറ്റലിൽ ആണ്. ഞാൻ ഉടനെ വരാം എന്ന് പറഞ്ഞു ഫോൺ വെച്ചു. പാലുകാച്ചു കഴിഞ്ഞു കുറച്ചു കാലമായെങ്കിലും അവളുടെ ചേച്ചിയുടെ വീട്ടിൽ ഇതുവരെ പോയില്ല, ഇന്നെങ്കിലും പോകണം എന്ന് പറഞ്ഞിരുന്നു. പക്ഷെ ഇത് കേട്ടപ്പോൾത്തന്നെ ഇന്നിനി നടക്കില്ല, മറ്റൊരുദിവസം ആകാം , എന്നും പറഞ്ഞു ഞാൻ ബൈക്ക് എടുത്തു അന്തപുരിയിലേക്കു പോയി. വഴി വലിയ നിശ്ചയം ഇല്ല.. ഒന്ന് റോഡിൽ കണ്ട ഒന്നുരണ്ടുപേരോടു ചോദിച്ചു , പലതവണ വഴി തെറ്റിയെങ്കിലും ഹോസ്പിറ്റലിൽ എത്തി. അവിടെ സുബിനെ കണ്ടു. അനുജൻ എവിടെ എന്ന് ചോദിച്ചപ്പോൾ , സ്റ്റെയറിൽ മൊബൈലിൽ ചേട്ടന്റെ ഫോട്ടോ നോക്കിയിരിക്കുന്ന വിജയകുമാറിനെ ചൂണ്ടി കാട്ടി. ഗൾഫിൽ നിന്നും വന്ന ഒരു സുഹൃത്തിനെ തപ്പി മണ്ണൂർക്കാവിൽ പോയപ്പോൾ വിജയകുമാറിനെ ഇന്നലെ കണ്ടതാണ്, അപ്പോൾ അവനെ കുറിച്ച് ചോദിച്ചു, സപ്താഹത്തിനു ഉള്ളിൽ ചോറുവിളമ്പുന്നു. പളനി പോയിട്ട് എപ്പോ വന്നു മേഞ്ഞ് ഉണ്ടായിരുന്നു യാത്ര, അടിപൊളി ആരുന്നു, അടുത്ത നിന്ന ആരോ അവർ കറങ്ങാൻ പോയപ്പോൾ പളനി വരെ കയറി എന്ന് മറുപടിയും പറഞ്ഞു. എത്ര സന്തോഷത്തെ നടന്നവർ.. അവനു ഒട്ടും ഉൾകൊള്ളാൻ കഴിയുന്നില്ല എന്ന് മനസിലായി.. ഒറ്റയ്ക്ക് ഇരിക്കേണ്ട എന്ന് കരുതി ഞാൻ കൂടെ പോയി ഇരുന്നു.. മെല്ലെ വിളിച്ചു താഴെ നടക്കാൻ കൊണ്ടുപോയി.. അപ്പോൾ മോർച്ചറിയുടെ അടുത്തേക്ക് ചെല്ലാൻ സുബിൻ വിളിച്ചുപറഞ്ഞു.
വിജയകുമാറെ നമുക്ക് പോകണം, അവിടെ തിരക്കുന്നു, അങ്ങനെ ചെന്നപ്പോൾ രവിയണ്ണൻ ( മൈനാഗപ്പള്ളി രവി ) ഉണ്ട് . മോർച്ചറിയും കടന്നു ഞങ്ങൾ പുറത്തു പോയിനിന്നു ,രവിയണ്ണൻ അണ്ണന്റെ കുറെ അനുഭവങ്ങൾ ഇടയ്ക്കു അണ്ണനെ ആരോ ഫോൺ ചെയ്തു ആംബുലൻസ് ന്റെ കാര്യങ്ങളും മറ്റും വ്യവസ്ഥ ചെയ്തു. അപ്പോഴും മനസ്സിൽ അവനുമായി സംസാരിച്ചവ ഒക്കെ മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു. ചുരുങ്ങിയ പ്രായത്തിൽ തന്നെ ഒരു യുവജന പ്രസ്ഥാനത്തിന്റെ പഞ്ചായത്തു അമരക്കാരൻ ആയതും , കുറെ സമരങ്ങൾ നയിച്ചതും , സംഘടനാ പാടവം പ്രകടിപ്പിച്ചതും പ്രസ്ഥാനത്തിന്റെ വളർച്ചക്ക് ആശയം പ്രചരിപ്പിക്കാൻ പത്രം വേണം എന്നതിരിച്ചറിവാൽ പത്രത്തിന്റെ ഏജൻസിഎടുത്തതും .നടത്തിക്കൊണ്ടു പോകുന്നതിനായി ബുദ്ധിമുട്ടിയതുമെല്ലാം. പലകാരണങ്ങളാൽ ഇടയ്ക്കു വീട്ടിലും പോകുമായിരുന്നു,അവിടെയും നല്ല ബന്ധം. ടൂട്ടോറിയലിൽ പഠിപ്പിക്കുന്നതും പി എസ് സി വർക്കും പ്രതീപ് നാട്ടിൽ ഇല്ലാത്തതിനാൽ മൈക്ക്സെറ്റുമായും നല്ല തെരക്കോടെ ജീവിച്ച വളരെ സ്വപ്‌നങ്ങൾ ഉണ്ടായിരുന്ന അതിനുവേണ്ടി കഷ്ടപ്പെടാൻ തയ്യാറായിരുന്ന ചെറുപ്പക്കാരൻ ജയകൃഷ്ണൻ, ഞങ്ങളുടെ ജെകെ. വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല മോർച്ചറിയിൽ നിന്നും വെള്ളത്തുണിയിൽ പൊതിഞ്ഞു അവനെ പുറത്തേക്കു കൊണ്ടുവരുന്നത്. ബോഡി ആംബുലൻസിൽ കയറ്റി ഗോപനോട് യാത്രയും പറഞ്ഞു മടങ്ങുമ്പോഴും മഴ ചാറുന്നുണ്ടായിരുന്നു.
ദൈവങ്ങളെ നിങ്ങൾ എന്തിനു ഇത്ര ക്രൂരത കാട്ടി ആ ചെറുപ്പക്കാരനോട്. തെരക്കുകളുടെ ഇടയിൽ അവൻ ശ്രദ്ധിക്കാഞ്ഞ ഒരു ചെറിയ അസുഖം , രക്സ്ത സമ്മർദം അവന്റെ ജീവൻ കവർന്നു. അവന്റെ സ്വപ്‌നങ്ങൾ... ഞങ്ങൾ കുറച്ചുപേരുടെ കടമയാണ്..... മറക്കില്ല അനുജാ മരിക്കുവോളം...