വിഷു ഇന്നൊരു ഓർമയാണ്... വിഷുത്തലേന്നു കണിക്കൊന്ന ഓടിക്കാൻ സ്കൂളിൽ നിന്നും വന്നിട്ട് പലവീടുകൾ കയറി ഇറങ്ങുന്നതും, അപ്പോഴേക്കും താഴെ നില്കുന്നതെല്ലാംമറ്റെല്ലാവരും കൊണ്ടുപോയിട്ടുണ്ടാകും, മരം കയറാൻ അറിയാത്തതിനാൽ ഗ്രൗണ്ടിൽ നിന്നും ആരെയെങ്കിലുമൊക്കെ വിളിച്ചുകൊണ്ടുപോയി പൂ ഒപ്പിക്കുന്നതും , കിട്ടുന്നതിൽ കുറച്ചു വീടിന്റെ വരാന്തയിൽ കെട്ടിവെക്കുന്നതും, കിടന്നുറങ്ങുന്നതിന് എതിരുവശം രാവിലെ എണീക്കുമ്പോ തന്നെ കണികാണാൻ രണ്ടു ഇതൾ കരുതി വെക്കുന്നതും , ബാക്കിയുള്ളത് വിളക്കുകത്തിക്കുന്നെടുത്തു കണിഒരുക്കുന്നതും, രാവിലെ കണി കണ്ടു അമ്മുമ്മയുടെയും അച്ഛന്റെയും കയ്യിൽനിന്നു കൈനീട്ടവും വാങ്ങി മണ്ണൂർക്കാവും തെക്കൻ ഗുരുവായൂരും പോകുന്നതും തിരിച്ചുവന്നു ഇഡ്ഡലിയും സാമ്പാറും പിന്നെ രണ്ടു ഉണ്ണിയപ്പവും കൂട്ടി ബ്രേക്ക് ഫാസ്റ്റും , ഗ്രൗണ്ടിൽ പോയി നാലു ഓലപ്പടക്കം ചിരട്ടയിൽ വെച്ച് പൊട്ടിച്ചുഅവിടെ കുറെ നേരം ഇരുന്നു സംസാരിക്കുന്നതും ഉച്ചക്ക് അമ്മയുണ്ടാക്കുന്ന വിഷു സ്പെഷ്യൽ സാമ്പാറുമായുള്ള ഊണ്... പിന്നെയും വൈകുന്നേരം പിന്നേം ഗ്രൗണ്ടിലേക്ക്... മനോഹരമായ ഓർമ്മകൾ ...
ബാംഗ്ലൂർ ആരുന്നപ്പോ തിപ്പസാന്ദ്രയോ മഡിവാലയോപോയി പാക്കറ്റിൽകിട്ടുന്ന കണികൊന്നയുമായി അഡ്ജസ്റ്റ് ചെയ്യുന്നതും,വൈകിട്ട് അടുത്തുള്ള ഏതെങ്കിലും അയ്യപ്പൻറെ അമ്പലത്തിൽ പോകുന്നതും (മിക്കവാറും HAL അയ്യപ്പ temple ആവും) ഓർമ്മകൾ...
ഇന്നിവിടെ കൂടെ ജോലിചെയ്യുന്ന ഇന്ത്യക്കാരോട് വിഷു അവരുടെ ഉഗാദിയെപോലെ ഉള്ള ആഘോഷമാണെന്നു പറഞ്ഞു മനസിലാക്കി, കഴിയുമെങ്കിൽ നാളെ ഒരു ഇന്ത്യൻ റെസ്റ്റോറന്റിൽ പോയി ഫുഡ് കഴിക്കണം എന്ന് ആഗ്രഹം ഉണ്ട്... ജോലി സ്ഥലത്തിനടുത്തു അത് ഇല്ല... വീക്ക് ഏൻഡ് ഇവിടെ അടുത്തൊരൊരു ശ്രീകൃഷ്ണ ക്ഷേത്രം ഉണ്ട് എന്ന് കേട്ടു, അവിടെയും ഒന്ന് പോകണം....
അങ്ങനെ ഒരു വിഷു കൂടി....
എല്ലാവര്ക്കും ഐശ്വര്യം നിറഞ്ഞതും സമ്പത്സമൃദ്ധമായ ഒരു വിഷു ആശംസിക്കുന്നു....