Wednesday, January 30, 2019

വെട്ടിക്കാട്ട് രണ്ടാമത് തായമ്പക

സുഹൃത്തുക്കളെ കലാസ്വാദകരെ,

മണ്ണൂർക്കാവ്‌മേളം അമ്മക്കൊരുമേളമായി പെയ്തൊഴിഞ്ഞു , വെട്ടിക്കാട്ട് പൂരം പഞ്ചവാദ്യത്തിനായി നാട് കാതോർ ർത്തിരുന്നു, ഇതിനു രണ്ടിനുമിടയിൽ ഒരു അധികമാരും ശ്രദ്ധിക്കാതെ മറ്റൊരു വിപ്ലവം നടക്കുന്നുണ്ടായിരുന്നു , മൈനാഗപ്പള്ളിക്ക് സുപരിചിതനായ കൃഷ്ണദാസേട്ടന്റെ മക്കൾ നടത്തിയ തായമ്പകയിലൂടെ ഒരു തളവിസ്ഫോടനത്തിനു കഴിഞ്ഞ വർഷം തുടക്കം കുറിച്ച, വെട്ടിക്കാട്ട് ശിവം കൂട്ടായ്മ, എല്ലാ വിവാദങ്ങളിൽ നിന്നും മാറി ശാന്തതയോടെ നിലനിന്ന ഒരു കൂട്ടംപേർ, കൈലാസത്തിന്റെ ശാന്തത വെട്ടിക്കാട്ട് കിട്ടുന്നതുപോലെ അവിടവും ശാന്തവും സുന്ദരവുമായിരുന്നു.

മറ്റുള്ളവർ മേളങ്ങളുടെ പുറകെ പോകുമ്പോൾ ശിവം തായമ്പകയുടെ പുറകെ കൂടി , ഈ വർഷത്തെ രണ്ടാമത് വെട്ടിക്കാട്ട് തായ്മാക നടക്കുമ്പോൾ തായമ്പകയിലെ അതികായകന്മാരെ ആരെങ്കിലും നമ്മുടെ നാട്ടിലെത്തണമെന്നചിന്തയുണ്ടായിരുന്നു മിക്കരിലും , അങ്ങനെയാണ് ശുകപുരം ദിലീപേട്ടനിലേക്കു എത്തുന്നത്. തായമ്പകയിൽ പരീക്ഷണങ്ങൾ നടത്തുന്ന ഗംഭീരമായി പെർഫോം ചെയ്യുന്ന ദിലീപേട്ടൻ , റെക്കോർഡുകളും അവാർഡുകളും അതിലേറെ മാറ്റങ്ങളെ ഉൾക്കൊള്ളുവാൻ ശ്രമിക്കുന്ന നടപ്പിലാക്കുന്ന കലാകാരൻ. പ്രോഗ്രാം ഫിക്‌സായതിനു ശേഷം അതിന്റെ പ്രൊമോഷൻ വർക്ക് നെ കുറിച്ചായിരുന്നു ചിന്ത, പദ്മഭൂഷൺ ലാലേട്ടൻ വരെ ആശംസയർപ്പിച്ച മേളങ്ങൾ നടന്ന നാട് , പദ്മശ്രീ കുട്ടേട്ടന്റെ മേളത്തിന്റെ ചൂരറിഞ്ഞ നാട് , ചെറുശ്ശേരി മേളപ്പെരുമഴ പെയ്യിച്ച നാട് , അവിടേക്കു എങ്ങനെ തായമ്പക അവതരിപ്പിക്കും, ഈ മേളങ്ങളൊക്കെ നടക്കുമ്പോഴും  അതിന്റെ കാലങ്ങളെ കുറിച്ചോ ചട്ടങ്ങളെ കുറിച്ചോ വ്യക്തമായ ധാരണ വ്യക്തമാകുന്നില്ലെന്ന വസ്തുത പലരും പറഞ്ഞുകേട്ടു ,  അങ്ങനെയെങ്കിൽ ഇത്തവണ തായമ്പകയുടെ നോട്ടീസ് ചെയ്യുമ്പോൾ പരമാവധി വിവരങ്ങൾ ഉൾപ്പെടുത്തണം എന്ന് ശ്രീകുമാർ സാറുമായി സംസാരിച്ചു ഉറപ്പിച്ചു, വിവരശേഖരണത്തിനായി തൃശൂരുള്ള കൃഷ്ണകുമാർ നമ്പീശൻ ഗഡിയോടു സഹായം ചോദിച്ചു, ഒരു പൂ മാത്രം ചോദിച്ചപ്പോൾ ഒരു പൂക്കാലം പോലെ ഒരു പുസ്തകത്തിന്റെ കോപ്പി കക്ഷി whatsapp ൽ തന്നു.

പിന്നീട്മ എല്ലാം പടക്കത്തിന് തീപിടിച്ചത് പോലെയായിരുന്നു , മണ്ണൂർക്കാവ്‌ പേജിനു വേണ്ടി ഇടയ്ക്കു കുറിപ്പുകൾ എഴുതിയിരുന്ന മൈനാഗപ്പള്ളിയുടെ സ്വന്തം കഥാകാരൻ അനിൽ കിഴക്കടത്തോട് അവതരണം എഴുതാൻ പറഞ്ഞു, മനോഹരമായി അവനത്തെഴുതി, ടെക്നിക്കൽ സൈഡ് എഴുതാൻ മറ്റാരെയെങ്കിലും ഏൽപ്പിക്കാൻ പറഞ്ഞു, സിബി സാറിനോട് ചോദിച്ചപ്പോൾ കക്ഷിക്കും തിരക്ക്, അങ്ങനെയാണ് പഞ്ചവാദ്യം ഗ്രൂപ്പിലേക്ക് പുതിയതായി വന്ന അനുജൻ അഭിജിത്തിന്റെ 'അമ്മ ഫ്രീലാൻസ് ജേര്ണലിസ്റ് വിജിചേച്ചിയോട് കാര്യം അവതരിപ്പിച്ചത്, ആദ്യം അത്ര കാര്യമായി എടുത്തില്ലെങ്കിലും കൊടുത്ത വിവരങ്ങളും സ്വയമേ തേടിപ്പിടിച്ചതും ശുകപുരം തന്ന താളത്തെ കുറിച്ചുള്ള വിവരങ്ങളുമൊക്കെ ചേർത്ത് തായമ്പകയെ മനോഹരമായി അവതരിപ്പിക്കുവാൻ വിജി ശ്രമിച്ചു, തിരുത്തും റിവ്യൂ മായി ശ്രീകുമാർ സർ ഞങ്ങളോടൊപ്പം നിന്നു, ഒരുമാസത്തെ ലീവിനായി വന്ന ചന്ദു ഡിസൈൻ follow up ചെയ്യാൻ തുടങ്ങിയതോടെ കാര്യങ്ങൾ എളുപ്പമായി. ഓരോ അക്ഷരങ്ങൾ തിരുത്തിയും ഡെസിങ്ങിൽ പലതവണ മാറ്റങ്ങൾ വരുത്തിയും ക്ഷമയോടെ സുനിൽ ഉല്ലാസും ഡിസൈനറും ഞങ്ങൾ പറഞ്ഞതെല്ലാം ചെയ്തുതന്നു.

ഒരു ഉത്സവപ്രോഗ്രാമിന്റെ നോട്ടീസിനപ്പുറത്തേക്കു തായമ്പകയെന്ന കലാരൂപത്തെ അക്ഷരങ്ങളിലൂടെ ഒരുകൂട്ടം പേർചേർന്നു നിങ്ങളുടെ മുന്നിലേക്ക് ഇവിടെ സമർപ്പിക്കുന്നു, പ്രോഗ്രാം 2010  ഫെബ്രുവരി 10  വൈകിട്ട് 6.30 മുതൽ. വായിച്ചു മനസിലാക്കിയതിനപ്പുറത്തേക്കുള്ള ഗംഭീരമായ തായമ്പക വിസ്മയം കാണുവാൻ എല്ലാവരും എത്തുക, മൈനാഗപ്പള്ളിയിൽ ആദ്യമായിട്ടാണ് ഒരു വാദ്യകലാരൂപം ഒരു ഉത്സവദിനത്തിന്റെ പ്രധാന പരുപാടിയാകുന്നത്. ഇതൊരു തുടക്കമായി കേരളമണ്ണിൽ പേരെടുത്ത എല്ലാ വാദ്യകലാകാരൻ മാരും നമ്മുടെ നാടിനെ വിസ്‍മയിപ്പിക്കുവാൻ എത്തട്ടെ.

നോട്ടീസിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും നന്ദി.
(നോട്ടീസ് വായിച്ചു അഭിപ്രായം പറയുമല്ലോ.)






ശിവം കൂട്ടായ്മക്ക് വേണ്ടി.