കേരളം ഭ്രാന്താലയം.
സ്വാമി വിവേകാനന്ദൻ പറഞ്ഞത് ഇങ്ങനെയാണ്...
"മലബാറിൽ ഞാൻ കണ്ടതിനേക്കാൾ കവിഞ്ഞ ഒരു വിഡ്ഡിത്തം ഇതിനു മുമ്പ് ലോകത്തെവിടെങ്കിലും ഉണ്ടായിട്ടുണ്ടോ ? സവർണ്ണർ സഞ്ചരിക്കുന്ന ഒരു തെരുവിൽ കൂടി പാവപ്പെട്ട പറയനു നടന്നുകൂടാ , പക്ഷെ വ്യത്യസ്തമായ ഒരു ഇംഗ്ലീഷ് നാമ സ്വീകരിച്ചാൽ മതി എല്ലാം ഭദ്രമായി. ഈ മലബാറുകാരെല്ലാം ഭ്രാന്തന്മാരാണ് , അവരുടെ വീടുകളിത്രയും ഭ്രാന്താലയങ്ങളും. അത്തരം നീചവും പൈശാചികവുമായ ആചാരങ്ങൾ അക്കൂട്ടർക്കു ലജ്ജയില്ലേ ? സ്വന്തം സന്തതികളെ പട്ടിണികിടന്നു മരിക്കുവാൻ വിടുന്നു . അവർ അവർ മറ്റൊരു മതം സ്വീകരിച്ചാലോ അവരെ വെടിപ്പായി തീറ്റിപ്പോറ്റുന്നു. ജാതികൾ തമ്മിൽ ഇനിയും പോരാട്ടം ഉണ്ടായിക്കൂടാ. ഉയർന്നവരെ വലിച്ചു താഴ്ത്തുകയല്ല ഉയർന്നവരുടെ നിലവാരത്തിലേക്ക് താഴ്ന്നവർ ഉയർത്തുകയാണ് പരിഹാരം"
കൂടാതെ കേരളത്തിൽ കണ്ട ജാതിയുടെ കരാളനൃത്യത്തെക്കുറിച്ചു വിവേകാന്ദ സ്വാമികൾ ഖത്രിയിലെ പണ്ഡിറ്റ് ശങ്കാലിന് 1892 സെപ്തംബർ 20 നു എഴുതി , " Come and see what the Pardes( Christian Missionaries ) are doing in Dakshin( South). They are converting by lakhs of lower classes of Travancore - the most priest ridden country in India , nearly one forth of the population has become Christians ( Complete Works of Swamy Vivekanda Vol.V P.5).
സ്വാമിജി കേരളത്തെ ഭ്രാന്താലയം വിശേഷിപ്പിച്ചപ്പോൾ സനാതന ധർമ്മത്തിലെ ജാതീകൃതമായ വൈകൃതങ്ങളോടൊപ്പം അവയെ ചൂഷണം ചെയ്തു വർധമാനായിക്കൊണ്ടിരിക്കുന്ന മത പരിവർത്തനത്തെയും കണക്കിലെടുത്തിട്ടുണ്ട്. "മദിരാശികളെ നിങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ നിങ്ങളുടെ പകുതിപേരും കൃസ്ത്യാനികളാകും" എന്ന സ്വാമിജിയുടെ വാക്കുകൾ സനാതന ധർമം നേരിടുവാൻ പോകുന്ന വലിയ വിപത്തിനെ കുറിച്ചുള്ള താക്കിതും ആഹ്വാനവുമായിരുന്നു...
കടപ്പാട് - സ്വാമി വിവേകാനന്ദനും കേരളവും ( രാജീവ് ഇരിങ്ങാലക്കുട)
പബ്ലിഷേഴ്സ് - കേരളം ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് , തിരുവനതപുരം
ISBN 978-81-200-4287-2
മറുപുറം : പൈതൃകം മറക്കാതെ മതം ഒഴിവാക്കാതെ ജാതി ഒഴിവാക്കി കുട്ടികളെ സ്കൂളിൽ ചേർത്ത എല്ലാ രക്ഷിതാക്കൾക്കും അഭിനനന്ദനങ്ങൾ.
മറുപുറം : പൈതൃകം മറക്കാതെ മതം ഒഴിവാക്കാതെ ജാതി ഒഴിവാക്കി കുട്ടികളെ സ്കൂളിൽ ചേർത്ത എല്ലാ രക്ഷിതാക്കൾക്കും അഭിനനന്ദനങ്ങൾ.