മുഖം മനസ്സിൻ കണ്ണാടിയെന്നു കവി പാടുമ്പോൾ ഒരു പക്ഷെ സോഷ്യൽ മീഡിയയെ കുറിച്ച് ആരും തന്നെ ചിന്തിച്ചിട്ടുണ്ടാവില്ല, ഈ വന്ന കാലഘട്ടത്തിൽ മനസ്സിന്റെ കണ്ണാടി ആണല്ലോ സോഷ്യൽ മീഡിയ, കഴിഞ്ഞ ഒരു വർഷക്കാലമായി നാടിൻറെ മുഖം തന്നെ മാറ്റുവാൻ ശ്രമിക്കുന്ന ഒരു കൂട്ടായ്മയുടെ ഭാഗമാണ്. വർഷങ്ങൾക്കു മുൻപ് ഗ്രൂപ്പ് മെയിലിലൂടെയും യാഹൂ ഗ്രൂപിലൂടെയും തുടങ്ങിവെച്ച സോഷ്യൽ മീഡിയ ഉപയോഗം ഇന്ന് വാട്ട്സ് ആപ് ഗ്രൂപികളിലും മറ്റും സജീവമാകുന്നതും സമൂഹത്തിന്റെ എല്ലാതലത്തിലുള്ളവരുമായി സഹകരിക്കുവാൻ കഴിയുന്നതും ടെക്നോളജിയുടെ കുതിച്ചുചാട്ടവും സാധാരണക്കാർക്ക് . ഈ രീതിയിൽ എല്ലാമേഖലയിലും ടെക്നോളജിയുടെ ഉപയോഗം കടന്നുവരികയും വ്യക്തിജീവിതം കൂടുതൽ സുഗമമാക്കുവാൻ ടെക്നോളജിക്ക് ആവട്ടെ. അതിനെതിരെ മുഖം തിരുവാതിരിക്കുവാൻ പൊതുജങ്ങളും ശ്രദ്ധിക്കട്ടെ.
പറഞ്ഞു വരുന്നത് മണ്ണൂർക്കാവ് മേളത്തെക്കുറിച്ചാണ് , കൊല്ലം ജില്ലയിലെ തന്നെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നായ മൈനാഗപ്പള്ളിയുടെ വിവിധഭാഗങ്ങളിലുള്ള വിദേശങ്ങളിലും നാട്ടിലും ജീവിക്കുന്ന സമാനമനസ്കരായ ഇതുവരെ നേരിട്ട് കണ്ടിട്ടുപോലുമില്ലാത്ത ഒരു കൂട്ടം സുഹൃത്തുക്കളെ രാഷ്ട്രീയ ജാതിമത വ്യതാസങ്ങളില്ല്ലാതെ നവമാധ്യമങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തി ഒരു കൂട്ടായ്മയിലേക്ക് ക്ഷണിക്കുകയും അതിലൂടെ മേളം സാധ്യവുമാകുമ്പോൾ അവ പറയാതെ പറയുന്ന ചില സന്ദേശങ്ങൾ വലുതാണ്. നവമാധ്യമങ്ങളുടെ വിജയവും അതിനായി പരിശ്രമിച്ച ഒരു കൂട്ടം വ്യക്തികളുടെ സാംസ്‌കാരിക കാഴ്ചപ്പാടുകളും നമ്മൾ ഉദ്ദേശിക്കുന്നതിലും എത്രയോ വലുതാണ്.
ഉറക്കമൊഴിച്ചിരുന്നു ചർച്ചചെയ്ത എത്രയോദിനരാത്രങ്ങൾ , മണലാരണ്യങ്ങളിൽ പ്രവാസമാനുവദിക്കുമ്പോഴും നാടിൻറെ ഉയർച്ചക്കും സാംസ്‌കാരിക ചുറ്റുപാടിനും വളർച്ചയുണ്ടാകണമെന്ന കരുതലോടെ അധ്വാനത്തിന്റെ ഒരു ഭാഗം ഞങ്ങളെ ഏൽപ്പിച്ച സുമനസ്സുകൾ , . പ്രവാസജീവിതത്തിൽ കുടുംബത്തോട് ചെലവഴിക്കാൻ കിട്ടിയ ചെറിയ ഇടവേളപോലും മേളത്തിന്റെ പ്രചാരണത്തിനായി പ്രവർത്തിക്കുവാൻ മാറ്റിവെക്കുന്നവർ , മേളംകൂടാനായി സ്വന്തം യാത്ര ചെലവ് വഹിച്ചു വിദേശത്തുനിന്നും നാട്ടിലെത്തുന്നവർ.... അതിലെല്ലാം ഉപരി ഒരുദേശത്തെ ഒന്നിപ്പിക്കാൻ എല്ലാവരെയും പ്രചോദിപ്പിച്ച മണ്ണൂർക്കാവ് ദേവീക്ഷേത്രവും വിശ്വാസങ്ങളും...
അതെ മേളത്തെപ്പോലെ പോലെ മേളം സംഘടനത്തിലും പലതലങ്ങൾ, വിവിധ ചിന്താതലങ്ങളിൽ നിന്നുവന്നവർ മേളമെന്ന ഏകബിന്ദുവിൽ കേന്ദ്രീകരിക്കുമ്പോൾ മണ്ണൂർക്കാവ് മേളം മൈനാഗപ്പള്ളിയുടെ ചരിത്രത്തിൽ ഒരു വേറിട്ടഅനുഭവമാകുന്നു. മേളാസ്വാദനത്തിനും മറ്റൊരു തലം മൈനാഗപ്പള്ളിക്ക് സ്വന്തമാക്കട്ടേ...
നോട്ട് : മേളം പത്താം ഉത്സവസത്തിനു സംഘടിപ്പിച്ചതും സമയത്തെക്കുറിച്ചും ചില ആവലാതികൾ ഉണ്ടെന്നു പറഞ്ഞു കേട്ടു, അതിനെക്കുറിച്ച് മറ്റൊരവസരത്തിൽ കുറിക്കാം.
No comments:
Post a Comment