കൊല്ലം ജില്ലയിലെ മേളപ്രേമികളെ സംബന്ധിച്ചെടുത്തോളം ഇനിയുള്ള നാല് ദിനങ്ങൾ കാത്തിരുപ്പിന്റെതാണ് , കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് നാലാം ദിനം സന്ധ്യമയങ്ങുമ്പോൾ മണ്ണൂർക്കാവിൽ കേളികൊട്ടുയരും തുടർന്ന് കഥകളിയുടെ ഈറ്റില്ലത്തിൽ തന്നെ വിരളമായിക്കൊണ്ടിരിക്കുന്ന മുഴുനീളൻ കഥകളി , കഥകൾ കിരാതവും ദുര്യോധനവധവും. കഥകളി അവസാനിക്കുമ്പോഴേക്കും ക്ഷേത്ര പറമ്പിൽ പൊങ്കാല അടുപ്പുകൾ നിരന്നിരിക്കും , ഞായറാഴ്ച സൂര്യനുദിക്കുന്നതു മകരപൊങ്കലിന്റെ ചൂടറിഞ്ഞാവും , ദേവിയുടെ പൊങ്കാലനൈവേദ്യവും കഴിഞ്ഞു ഭക്തർ വീടുകളിലേക്ക് പോയിത്തുടങ്ങുന്നതിനു മുൻപുതന്നെ പൂരങ്ങളുടെ നാട്ടിൽനിന്നും മണ്ണൂർക്കാവിനെ ലക്ഷ്യമാക്കി പെരുവനവും കൂട്ടരും യാത്ര തുടങ്ങും...
ഇനിയുള്ള നാലുദിനങ്ങളിൽ സംഘാടകർക്ക് ചെയ്തുതീർക്കുവാൻ ജോലിയേറെ, പത്രസമ്മേളനം മുതൽ മേളം കാണാൻ എത്തുന്നവരുടെ പാർക്കിംഗ് , മേളക്കാർക്കു ഭക്ഷണമുൾപ്പെടെയുള്ള കാര്യങ്ങൾ. മേളം നടത്തിപ്പുകാർക്ക് പിടിപ്പതു ജോലി. മനസ്സുകൊണ്ട് ഞാനവരോടൊപ്പവും ... .
മേളത്തിനായിബാങ്ക് അക്കൗണ്ടിന്റെ ആവശ്യം വന്നപ്പോൾ ഞങ്ങളെ വിശ്വസിച്ചു മേളം നടത്തിപ്പിനായി മാത്രം ഒരു അക്കൗണ്ട് തുടങ്ങുകയും അതിന്റെ ഡീറ്റെയിൽസ് ഞങ്ങൾക്കായി തന്ന കുരുംബേലിൽ ശ്രീകുമാർ സർ, അക്കൗണ്ട് നമ്പർ ഗ്രൂപ്പിൽ നൽകി ഒരാഴ്ചക്കുള്ളിൽ (ഈ വർഷത്തിന്റെ ആദ്യം) സാമ്പത്തികം നൽികിയ ഇതുവരെ ഞങ്ങളെ ആരെയും കണ്ടിട്ടില്ലാത്ത ഇരുപത്തി അഞ്ചു വർഷമായി പ്രവാസജീവിതം ജീവിതം നയിക്കുന്ന രാധാകൃഷ്ണൻ ചേട്ടൻ , ഒരു follow up ഉം കൂടാതെ സാമ്പത്തികമെത്തിച്ച കൂട്ടായ്മയിൽ അംഗമായ ഗുരുനാഥന്മാർ സുഹൃത്തുക്കൾ ചേട്ടനനുജന്മാർ ... വളരെയധികം പേരുടെ ഒരുവർഷത്തെ അധ്വാനഫലം, ഇതിനെ എല്ലാം മുന്നിൽ നിന്ന് നയിച്ച ഞങ്ങളുടെ മുത്തിയണ്ണൻ ( സിബി സർ ) .. അതെ, സ്നേഹത്തിന്റെ സാഹോദര്യത്തിന്റെ വിശ്വാസത്തിന്റെ പ്രതീകമായി മണ്ണൂർക്കാവ് മേളം യാഥാർഥ്യമാകുന്നു.. കൂടെനിന്നവർക്കും സഹായിച്ചവർക്കും വിമർശിച്ചവർക്കും സ്നേഹാഞ്ജലികൾ ...
.
ഇന്ന് ജനുവരി 16 , നാടുവിട്ടുവന്നിട്ടു രണ്ടു വർഷങ്ങൾ , ഒരുപക്ഷെ ഇന്നുതന്നെ തന്നെ ഇങ്ങനെ കുറിക്കേണ്ടിവരുന്നത് ആകസ്മികമാകാം. ഇത്തവണ മേളം കൂടാനാകുന്നില്ല... മനസ്സുകൊണ്ട് അവിടെ ഉണ്ടാവും.. അടുത്ത വര്ഷം മേളവും ഉത്സവവും കൂടണം.. വേഗം നാടുപിടിക്കണം......ഇപ്പോഴും ആറാട്ടുപുഴ മേളത്തിന്റെ വീഡിയോ TV യിൽ... പെരുവനവും കൂട്ടരും പെരുക്ക് തുടരുന്നു.... ഇടനെഞ്ചിൽ എവിടെയോ ചെറിയ ഒരു വേദനയും... ഇതൊക്കെ ആവും പ്രവാസം അല്ലെ...
സവീഷ്

No comments:
Post a Comment