ഇന്നലെ whatsaap ഇൽ ആദ്യം കണ്ടവാർത്ത മൈനാഗപ്പള്ളിയിലെ ഒരു കുടുംബം അപകടത്തിൽ പെട്ടുവെന്നും ഇനി അതിനെ ചൊല്ലി ഗ്രൂപുകളിൽ ചർച്ച വേണ്ട എന്നുമാണ്. സുഹൃത്തുക്കളെ വിളിച്ചു കാര്യം അന്വേഷിച്ചപ്പോൾ നമ്മുടെയെല്ലാം സുഹൃത്തും കൂടാതെ ഹൈ സ്കൂളിൽ ഞങ്ങളെ പഠിപ്പിച്ച ഓമനടീറിന്റെ ഫാമിലിയാണ് അപകടത്തിൽ പെട്ടതെന്നു അറിഞ്ഞു. ഈ വാർത്ത പറഞ്ഞ ഗ്രൂപ്പിൽ മിക്ക ദിവസങ്ങളിലും ആദ്യത്തെ മെസ്സേജ് അനീഷിന്റെ ഹായ് ഗുഡ് മോർണിംഗ്, കൂടെ ഒരു പടവുമായിരിക്കും. വിവാദങ്ങളും ചർച്ചകളും ഒക്കെ ഉണ്ടാവുമെങ്കിലും ഒരിക്കലും അനീഷ് അതിൽ ഒന്നും ഇടപെടാറില്ല. ഇടയ്ക്കു ഉഷയമ്മയെ കരുനാഗപ്പള്ളിയിൽ വെച്ച് കണ്ട വിശേഷമാണ് പേർസണൽ മെസ്സേജ് ആയി അയച്ചതും. ഓമന ടീച്ചറും അനീഷിന്റെ പെങ്ങൾ അനുവും സുപരിചിതർ, മണ്ണൂർക്കാവിലും വെട്ടിക്കാട്ടും ഇടക്കുപോകുമ്പോൾ ടീച്ചറിനെ കാണും, കുറച്ചു നേരം സംസാരിക്കും. ടീച്ചറിനും കുടുംബത്തിനും ഇങ്ങനെ ഒരു അപകടം സംഭവിച്ചതറിഞ്ഞപ്പോൾ വല്ലാതെ വേദന ആയിരുന്നു. വര്ഷങ്ങള്ക്കു മുമ്പ് ഞാനും ഇങ്ങനെ ഒന്ന് അഭിമുഖീകരിച്ചതിനാൽ പല ഓർമകളും അസ്വസ്ഥത കൂട്ടി. . അനീഷിനെ വിളിക്കാനോ അപകടവുമായി ചുറ്റിപറ്റി നിൽക്കുന്നവരുമായി സംസാരിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു. ഇടയ്ക്കു നാട്ടിലുള്ള സുഹൃത്തുക്കളോട് കാര്യങ്ങൾ അന്വേഷിച്ചു. ഗ്രൂപുകളിൽ ഈ വിഷയം ചർച്ചചെയ്യാതിരിക്കാൻ എല്ലാവരും ശ്രമിച്ചു. എന്നിട്ടും പല വ്യാജ പ്രചാരണങ്ങളുമുണ്ടായി. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ ഇങ്ങനെയുള്ള സമയങ്ങളിൽ കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പെരുമാറണം, വിശ്വാസ്യമല്ലാത്ത വിവരങ്ങൾ ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും ഷെയർ ചെയ്യരുത്. അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ വലുതാണ്.
ടീച്ചറിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കാം.. പരിക്കുപറ്റി ആശുപത്രിയിൽ കഴിയുന്നവർ വേഗം സുഖം പ്രാപിക്കട്ടെ...
------------------------------------------------------------------------------------------------------------------
ഇനി എന്റെ കുറെ ചിന്തകളും എക്സ്പീരിയൻസും
നാട്ടിലുള്ളപ്പോൾ കുറെ അധികം ദൂര യാത്രകൾ ഡ്രൈവ് ചെയ്തതിൽ നിന്നും ഒന്ന് രണ്ടു കാര്യങ്ങൾ പങ്കുവെക്കാം, ബാംഗ്ലൂർ - മൂകാബിക, ബാംഗ്ലൂർ - മൈനാഗപ്പള്ളി ( തിരിച്ചും ) , ബാംഗ്ലൂർ - ഊട്ടി, ബാംഗ്ലൂർ - പളനി , പിന്നെ കർണാടകയിലെ കുറെ സ്ഥലങ്ങൾ.. ഇതൊക്കെയാണ് എന്റെ ഡ്രൈവിംഗ് പരിചയം. ഒരിക്കൽ ബുള്ളറ്റിൽ ബാംഗ്ലൂർ നിന്നും മൈനാഗപ്പള്ളിയിലേക്കും വന്നു. യാത്രകളിൽ പ്രധാനം വണ്ടിയുടെ കണ്ടിഷൻ ആണ്. അത് എല്ലാവരും ചെക്ക് ചെയ്യും. എന്നാൽ ദൂര യാത്രകൾക്ക് തലേ ദിവസം വ്യക്തമായ ഉറക്കം നമുക്ക് ഉണ്ടാകണം. രാത്രി യാത്ര ചെയ്യുമ്പോൾ ഉറക്കം വരുന്നതായി തോന്നിയാൽ ഒന്ന് സൈഡ് ആക്കി ഉറങ്ങാൻ ശ്രമിക്കണം. പ്രത്യേകിച്ചും വെളുപ്പിനെ 3 - 6 ആറിനും ഇടയ്ക്കു. കഴിയുന്നതും രാത്രി യാത്രകൾ ഒഴിവാക്കുക. ദൂരെ യാത്രകളിൽ കൈമാറി ഓടിക്കാൻ ഒരു ഡ്രൈവിംഗ് അറിയാവുന്ന ആളിനെ കൂടെ കൂട്ടുക.
കേരളത്തിലെ റോഡുകളുടെ അവസ്ഥ പറയാതിരിക്കുന്നതാണ് ഭേദം. മറ്റുള്ള സംസ്ഥാനങ്ങളിൽ മണിക്കൂറിൽ നിങ്ങള്ക്ക് 60KM ദൂരം കവർ ചെയ്യാമെങ്കിൽ കേരളത്തിൽ അത് 30 - 40 KM വരെ കഴിയുകയുള്ളു എന്ന വസ്തുത മനസിലാക്കിവേണം യാത്രകൾ പ്ലാൻ ചെയ്യാൻ. ഇടയ്ക്കുരാത്രി വിശ്രമത്തിനുള്ള സ്ഥലങ്ങൾ നോക്കി വെക്കുകയും വേണമെകിൽ ഹോട്ടലുകൾ നേരുത്തെ ബുക്ക് ചെയ്യുകയും ചെയ്യണം. ഇത്രയുമൊന്നും നമുക്ക് ചെയ്യാൻപറ്റുന്നില്ല എങ്കിൽ ബസ് അല്ലെങ്കിൽ ട്രെയിൻ തെരഞ്ഞെടുക്കണം. ഇനി എന്തൊക്കെ ചെയ്താലും വരാനുള്ളത് വഴിയിൽ തങ്ങില്ല. എന്നിരുന്നാലും നമ്മുടെ ഭാഗം ക്ലിയർ ചെയ്തുവെല്ലോ എന്ന് നമുക്ക് സമാധാനിക്കാം.
വാഹനമോടിക്കുമ്പോള്‍ ഉറങ്ങാതിരിക്കാന്‍.. എന്തൊക്കെ ചെയ്യണം എന്ന് അറിയാൻ താല്പര്യമുള്ളവർ താഴത്തെ ലിങ്കിൽ ക്ലിക്ക് ചെയ്തു വായിച്ചോളൂ...
https://www.facebook.com/SaveeshThoughts/posts/1522692791088821:0
ഇത്രയും കുറിച്ചത് ഇതുവായിക്കുന്ന ആരെങ്കിലും ഇതൊക്കെ ഫോയിലോ ചെയ്യട്ടെ..
വിഷമാവസ്ഥ ഉണ്ടാകുന്നതിനേക്കാൾ ഉണ്ടാകാതിരിക്കാൻ ശ്രമിക്കുന്നതല്ലേ നല്ലത് .

No comments:
Post a Comment