വീടിനടുത്തു ദാമു എന്ന ഒരു ചേട്ടൻജീവിച്ചുപോകുന്നു, അതിവിശാലമായ വയലിന്റെ സമീപത്തായിരുന്നു ദാമു ചേട്ടന്റെ വീട്. കുറച്ചു കാലം മുമ്പ് കക്ഷി സഹകരണബാങ്കിൽ നിന്നും ലോൺ എടുത്തു 5 കന്നും കുട്ടികളെ വാങ്ങി, വീടിനോടു ചേർന്ന് ഒരു ചായിപ്പും പണിഞ്ഞു. അവിടെയാണ് കന്നും കുട്ടികളെ കെട്ടിയിരുന്നത്. വയലിലെ പുല്ലുമേയലും അടുത്തവീട്ടുകളിലെ വീടുകളിലെ കാടിവെള്ളവും കന്നിൻ കുട്ടികളെ വേഗം വളർത്തി. കന്നിന്റെ വളർച്ച കണ്ടു ദാമു ചേട്ടൻ വളരെയേറെ സ്വപ്‌നങ്ങൾ കണ്ടു, ഒരു കന്നിൻ ഫാം തന്നെ!!!
ചൂടുകാലം വേഗം കഴിഞ്ഞു പോയി, മഴക്കാലം വന്നു, വയലിലെല്ലാം വെള്ളം കയറി, കണ്ണുകൾ മുഴുവൻ സമയം വെള്ളത്തിൽ കിടത്തയും തുടങ്ങി. ഒരു ദിവസം ഒരു കന്നിനു എന്തോ ഒരു അസ്വസ്ഥകണ്ട് കുറച്ചു പച്ചിലയൊക്കെ ദാമു ചേട്ടൻ ഇടിച്ചു പിഴിഞ്ഞ് കൊടുത്തു... ദിവസങ്ങൾ കഴിഞ്ഞിട്ടും കന്നി ന്റെ ആ പഴയ ഉത്സാഹം തിരിച്ചു കിട്ടുന്നില്ല. ഒരു ദിവസം വൈകുന്നേരം വയ്യാതിരുന്ന കന്നെങ്ങു ചാഞ്ഞു.
ഇതിനിടയിൽ കന്നുകളെ വളർത്തുന്ന കാര്യം ദാമു ചേട്ടൻ അവിടെയുള്ള ഇരച്ചുവെട്ടുകാരോട് പറയുകയും ചെയ്തിരുന്നു. ഇതുകണ്ട് വിഷമിച്ചിരുന്ന ദാമു ചേട്ടൻ സൈക്കിൾ എടുത്തു ഇറച്ചിവെട്ടുകാരനോട് പോയി സങ്കടം പറഞ്ഞു. എന്തെല്ലാം സ്വപ്നം കണ്ടു വളർത്തിയ കന്നു ആയിരുന്നു, എന്തോ ദാമുചേട്ടന്റെ സങ്കടം കണ്ടു മനസ്സലിഞ്ഞ ഇറച്ചിവെട്ടുകാരൻ രാത്രിയിൽ ഒരു പെട്ടിയാട്ടോ വിളിച്ചുകൊണ്ടുവന്നു ചത്തുപോയ കന്നിനെ കൊണ്ടുപോയി വെട്ടി പിറ്റേന്നത്തെ ചന്തയിൽ വിറ്റു. കുറച്ചു കാശു ദാമുച്ചേട്ടനും കൊടുത്തു പിന്നീട് രണ്ടാഴ്ചക്കിടയിൽ ബാക്കിയുള്ള നാല് കന്നു കൾക്കും ഈ അസുഖം വരുകയും അവയെ ഓരോന്നിനെയും ചാവുന്നതിനു മുമ്പ് തന്നെ കൊടുത്തു കാശാക്കാൻ ദാമുച്ചേട്ടന് കഴിയുകയും ചെയ്തു. ഒരു വലിയ നഷ്ടത്തിൽ നിന്നും ദാമുച്ചേട്ടനെ ഇറച്ചിവെട്ടുകാരൻ രക്ഷിച്ചു. വലിയ ലാഭം ഇല്ലെങ്കിലും സഹകരണ ബാങ്കിലെ ലോൺ അടച്ചു തീർക്കാൻ ദാമുച്ചേട്ടനും ആയി.
നാട്ടിൽ ചെന്നപ്പോൾ ഈ വിശേഷം അറിഞ്ഞ ഞാൻ കടകളിൽ നിന്നുള്ള ബീഫ് കഴിപ്പ് അങ്ങ് അവസാനിപ്പിച്ചു.
നോട്ട് :ഈ കഥയിൽ ദാമുച്ചേട്ടൻ ഒരു സാങ്കൽപ്പിക കഥാപാത്രം മാത്രമാണ്. പക്ഷേ സംഭവം വർഷങ്ങൾക്കു മുമ്പ് നടന്നതും.

No comments:
Post a Comment