സഹായിക്കുന്നതിനും വേണ്ടി പുതിയ ടെക്നോളജി പരിചയപ്പെടുത്തുമ്പോൾ അത് ഉത്ഘാടനം ചെയ്യാൻ കേരളത്തിന്റെ മുഖ്യമന്ത്രി തന്നെവേണം എന്നു അമൃത ചിന്തിച്ചത് ആരോഗ്യമേഖലയിലുള്ള പുതിയ മാറ്റങ്ങൾ മുഖ്യമന്ത്രിക്കു കൂടി പരിചയപ്പെടുത്താനും കൂടി ആവണം.
എന്നാൽ ആ വേദിയിൽ വന്നിരുന്നു വിളിച്ചുവരുത്തിയവനെ തെറിവിളിച്ചിട്ടുപോയ സംസ്ക്കാര ശൂന്യതയാണ് ഇന്ന് മുഖ്യമന്ത്രി കാണിച്ചത്. പിണറായി വിജയനെന്ന വ്യക്തിക്കപ്പുറം കേരളത്തിന്റെ മുഖ്യമന്ത്രിആയി വളരാൻ ഇനിയും സമയം എടുക്കും എന്നതിന് ഒരു തെളിവുകൂടി. എല്ലാ നിയമവശങ്ങളും പാലിച്ചു പ്രവർത്തിക്കുന്ന അമൃത ഹോസ്പിറ്റലും അമൃതാനതമായി മഠവും വർഷങ്ങളായി ഒരുകൂട്ടം ആളുകളുടെ കണ്ണിലെ കരടാണ്. ഇങ്ങനെ ഒരു പ്രോഗ്രാമിൽ പങ്കെടുക്കാൻ താല്പര്യം ഇല്ലായിരുന്നുവെങ്കിൽ അത് നേരുത്തെ അറിയിച്ചു അതിൽനിന്നുംപിന്മാറണമായിരുന്നു . എന്നാൽ ഇത് കല്യാണവുംകൂടി സദ്യയും ഉണ്ട് അവസാനം വിവാഹത്തിന് വിളിച്ചവനെ തന്തക്കും വിളിച്ചിട്ടുപോരുന്ന ഒരു നയമാണ് പിണറായി ഇടപ്പള്ളിയിൽ കാണിച്ചത്.
ആൾദൈവങ്ങൾക്കെതിരെ നിങ്ങൾ സംസാരിച്ചുകൊള്ളു, അത് നിങ്ങളുടെ പ്രത്യാശാസ്ത്രത്തിന്റെ ഭാഗം ആകാം, അതിനു തെരഞ്ഞെടുക്കുന്ന വേദി ആ പ്രേത്യയശാസ്ത്രക്കാർ ഒരുക്കുന്നതാവണം. അമൃതാന്ദമയി മഠം പ്രതിനിധാനം ചെയ്യുന്നത് ഒരു സമൂഹത്തെ കൂടിയാണ്, അവരെ വേദനിപ്പിച്ചാൽ മറ്റുള്ളവർക്ക് സന്തോഷമുണ്ടാകുമെന്ന നയമാണ് വര്ഷങ്ങള്ക്കു മുമ്പ് ബ്രിട്ടീഷ് കാർ ഇവിടെ നടപ്പിലാക്കിയത്. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നതിനപ്പുറം മറ്റൊന്നുമായി നിങ്ങളുടെ രീതികളെ കാണാൻ കഴിയുന്നില്ല. അമൃതാനന്ദമയീ മഠവും അമ്മയും സമൂഹത്തിനു ചെയ്യുന്ന സേവനം കണ്ടില്ല എന്ന് നടിക്കാൻ ഒരു ഭരണകർത്താവിനും ആകില്ല. കാരണം അത്രത്തോളം നന്മ അവർ സമൂഹത്തിനായി ചെയ്യുന്നുണ്ട്. സ്വന്തം ഭവനത്തിൽവന്നു തെറിപഞ്ഞിട്ടുപോയവനും സ്നേഹവായ്പുനൽകാനാണ് 'അമ്മ ഞങ്ങളെ പഠിപ്പിച്ചത്.അതിനാൽ കൂടുതൽ ഒന്നും പറയുന്നില്ല.
പ്രിയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ നിങ്ങൾ കാണിച്ചതും പറഞ്ഞതും ഓർമിപ്പിക്കുന്നത് അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് എന്ന പ്രയോഗമാണ്. വര്ഷം ഒന്നാകുന്നല്ലോ മുഖ്യമന്ത്രി കസേരയിൽ കയറിയിരുന്നിട്ടു , ഇനി എങ്കിലും പാർട്ടി സെക്രട്ടറിയിൽ നിന്നും കേരളാമുഖ്യമന്ത്രി ആയി മാറാനുള്ള മാനസിക പക്വതകാണിക്കു. സെക്രട്ടറി പിണറായിയിൽ നിന്നും ഒരു മുഖ്യമന്ത്രി ആയി വളരാൻ നിങ്ങക്കാവട്ടെ എന്ന് പ്രത്യാശിക്കുന്നു.

No comments:
Post a Comment